ഈശോ മാത്യു

ഈശോ മാത്യു

ഫ്‌ളോറിഡ: മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ മുന്‍ പ്രസിഡന്റ്ഈശോ മാത്യു (83) അന്തരിച്ചു.ദീര്‍ഘകാലം ബഹ്‌റൈനിലും യു എസ് എയിലും താമസിച്ച അദ്ദേഹം മലയാളി സമൂഹത്തിലും സാംസ്‌കാരിക രംഗത്തും സജീവമായ പങ്കാളിയായിരുന്നു. ജനുവരി 24ന് ശനിയാഴ്ച നാട്ടില്‍ നടക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ മണ്ണാറകുളഞ്ഞി മാര്‍ ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ നടക്കും. 18-ാം വയസ്സില്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ഇലക്ട്രോണിക് ടെക്‌നീഷ്യനായാണ് അദ്ദേഹം സേവനം ആരംഭിച്ചത്. ദീര്‍ഘകാല സേവനത്തിനു ശേഷം സാര്‍ജന്റായി വിരമിച്ചു. തുടര്‍ന്ന് 25 വര്‍ഷത്തോളം ബഹ്‌റൈനിലെ സിത്രാ പവര്‍ സ്റ്റേഷനില്‍ ടെക്‌നീഷ്യനായും പ്രവര്‍ത്തിച്ചു. അതോടൊപ്പം തന്നെ അവിടെയുള്ള മലയാളി സമൂഹത്തില്‍ സജീവമായി ഇടപെട്ടും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തു. 1999ല്‍ കുടുംബത്തോടൊപ്പം യു എസ് എയിലെ ടാമ്പ, ഫ്‌ളോറിഡയില്‍ എത്തിയ അദ്ദേഹം ലിയര്‍ കോര്‍പ്പറേഷനില്‍ ഇന്‍സ്ട്രുമെന്റ് ടെക്‌നീഷ്യനായും സേവനമനുഷ്ഠിച്ചു. 2003-ല്‍ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കമ്മ്യൂണിറ്റിയെയും സഭയെയും സേവിച്ച് ശ്രദ്ധേയമായ നേതൃത്വം നല്‍കി. കേരള ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ (ഇക്യൂമെനിക്കല്‍)ന്റെ നിറ സാന്നിധ്യവും പ്രധാന സംഘാടകരില്‍ ഒരാളുമായിരുന്നു 2010-ല്‍ അദ്ദേഹം നാട്ടിലേയ്ക്ക് (കേരളം) മടങ്ങി. തുടര്‍ന്ന് ഇടയ്ക്ക് അമേരിക്കയിലേക്കുള്ള സന്ദര്‍ശനങ്ങളുമായി കുടുംബബന്ധങ്ങളെ കൂടുതല്‍ ശക്തമാക്കി. 2026 ജനുവരി 19-നായിരുന്നു നിര്യാണം. 1943 മെയ് 29-ന് പത്തനംതിട്ട ജില്ലയിലെ മണ്ണാറക്കുളഞ്ഞി പ്രദേശത്തെ തേവര്‍വേലില്‍ തേവടത്ത് കുടുംബത്തില്‍ പരേതനായ ഗീവര്‍ഗീസ് മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും ഇളയ മകനായി ജനിച്ച ഈശോ മാത്യു മുത്തൂട്ട് കുടുംബവുമായി ബന്ധപ്പെട്ടു നിന്നൊരു മാന്യകുടുംബാംഗമായിരുന്നു. സഹോദരന്മാര്‍: ടി എം വര്‍ഗീസ്, ടി ഇ മാത്യൂസ്, ടി ജെ ജോസഫ്. ഭാര്യ റാന്നി മേപ്പുറത്ത് കുടുംബാംഗമായ അച്ചുകുട്ടി സാമുവല്‍. മക്കള്‍: ഷോണി, ഷോജി, ഷോമി. മരുമക്കള്‍: രമ്യ മാത്യു, ജോഫി ഡാനിയല്‍, സോണി ഈശോ.