ജേക്കബ് തടത്തേല്‍

ജേക്കബ് തടത്തേല്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ഈസ്റ്റ് മെഡോയില്‍ താമസിക്കുന്ന കണ്ണൂര്‍ കണിച്ചാര്‍ തടത്തേല്‍ ജേക്കബ് ചാക്കോ (തമ്പി- 61) നിര്യാതനായി. ഭാര്യ: കണ്ണൂര്‍ കുളക്കാട് ഓലിക്കുഴിയില്‍ ലിസ്സി ജേക്കബ്. മക്കള്‍: ജോയല്‍ ജേക്കബ്, ക്രിസ്റ്റീനാ ജേക്കബ്. സഹോദരങ്ങള്‍: ലീലാമ്മ ചാക്കോ (ഡാളസ്), ഏലിക്കുട്ടി ചാക്കോ (കീഴ്പ്പള്ളി, കണ്ണൂര്‍), സാറാമ്മ മത്തായി (കേളകം), പൊന്നമ്മ ഏലിയാസ് (പുന്നപ്പാലം, കണ്ണൂര്‍), ഏബ്രഹാം തടത്തേല്‍ (ന്യൂയോര്‍ക്ക്), ലാലി ജയന്‍ (ന്യൂയോര്‍ക്ക്), മിനി മാത്യൂസ് (ഷിക്കാഗോ). സംസ്‌കാര ശുശ്രുഷകള്‍ നവംബര്‍ 23, 24 (ഞായര്‍, തിങ്കള്‍) ദിവസങ്ങളില്‍ ഈസ്റ്റേണ്‍ ലോങ്ങ് ഐലന്‍ഡ് ശാലേം മാര്‍ത്തോമ്മ ദേവാലയത്തില്‍ നടക്കും. നവംബര്‍ 23ന് ഞായറാഴ്ച്ച വൈകുന്നേരം അഞ്ച് മുതല്‍ ഒന്‍പത് വരെ ശാലേം മാര്‍ത്തോമ്മ പള്ളിയില്‍ ഭൗതിക ശരീരം പൊതു ദര്‍ശനത്തിനു വെക്കുന്നതും നവംബര്‍ 24്‌ന് തിങ്കളാഴ്ച്ച രാവിലെ 9 മണി മുതല്‍ സംസ്‌കാര ശുശ്രുഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് പൈന്‍ലോണ്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ സംസ്‌ക്കരിക്കുന്നതുമാണ്. 1987-ല്‍ അമേരിക്കയില്‍ എത്തിയ ജേക്കബ് ന്യൂയോര്‍ക്ക് എപ്പിഫനി ഇടവകാംഗവും തുടര്‍ന്ന് ശാലേം മാര്‍ത്തോമ്മാ ഇടവകയുടെ സ്ഥാപകാംഗവും ഇടവകയുടെ ആത്മായ ശുശ്രുഷകനും ഇടവക മിഷനിലെ സജീവ അംഗവുമായിരുന്നു.