കെ എം അവിര
എഴുപുന്ന: എഴുപുന്ന സെന്റ് റാഫേല്‍ ഹൈസ്‌കൂള്‍ റിട്ട. ജീവനക്കാരനും മനോരമ അരൂര്‍ പ്രദേശിക ലേഖകനുമായ എഴുപുന്ന കളത്തിപ്പറമ്പ് കെ എം അവിര (കുട്ടപ്പന്‍- 65) അന്തരിച്ചു. സംസ്‌കാരം വ്യാഴം വൈകിട്ട് 4ന് എഴുപുന്ന സെന്റ് റാഫേല്‍ പള്ളിയില്‍.
ഭാര്യ: പരേതയായ എല്‍സമ്മ. മക്കള്‍: നൈജില്‍ കെ അവിര (അബുദാബി), നിഖില്‍ കെ അവിര, നിബിന്‍ കെ അവിര.
മരുമക്കള്‍: ജൂലിയ, സെല്‍മി നിഖില്‍, അനിമ നബിന്‍.
അരൂരിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ കെ എം അവിര 35 വര്‍ഷത്തോളമായി മലയാള മനോരമ അരൂര്‍ ലേഖകനാണ്. പത്രപ്രവര്‍ത്തന രംഗത്തെ തുടക്കക്കാലത്ത് മാധ്യമം, ദീപിക ദിനപത്രങ്ങളുടെ പ്രാദേശിക ലേഖകനായിരുന്നു. ചമ്മനാട് ബസ് ദുരന്തം റിപ്പോര്‍ട്ട് ചെയ്തതിലൂടെ ശ്രദ്ധേയനായി. സുനാമി ദുരന്തം, അരൂര്‍ പള്ളി അപകടം തുടങ്ങിയവ മനോരമക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്ത് ശ്രദ്ധ നേടി.