മേരി ജോണ്‍ പാലമറ്റം

മേരി ജോണ്‍ പാലമറ്റം

കുറിച്ചിത്താനം: പടിഞ്ഞാറേകുറ്റ് എടി ഉലഹന്നാന്റെ ഭാര്യ മേരി ജോണ്‍ പാലമറ്റം (88) അന്തരിച്ചു. മക്കള്‍: ജൂലിയറ്റ് ജോണ്‍, അനില്‍ ജോണ്‍. മരുമക്കള്‍: ബിജു കുരികാട്ടുപാറ, റിയ അനില്‍ (എല്ലാവരും യു എസ് എ). സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി രണ്ടാം തിയ്യതി വെള്ളിയാഴ്ച 12 മണിക്ക് ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് രണ്ടുമണിക്ക് കുറിച്ചിത്താനം സെന്‍തോമസ് കത്തോലിക്ക പള്ളിയില്‍ വച്ച് നടക്കുന്നതാണ്. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്)ന്റെ സജീവ പ്രവര്‍ത്തകനും വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു മാപ്പിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിച്ച ബിജു കുരികാട്ടുപാറയുടെ ഭാര്യ മാതാവാണ് പരേത. മാപ്പ് പ്രസിഡണ്ട് ബെന്‍സണ്‍ പണിക്കര്‍ സെക്രട്ടറി ലിജോ ജോര്‍ജ് മറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ഭവനത്തില്‍ എത്തി അനുശോചനമറിയിച്ചു.