മത്തായി തോമസ്
ബെന്‍സേലം: പുല്ലാട് വരയന്നൂര്‍ ഉമ്മഴങ്ങത്ത് പരേതരായ തോമസ് വര്‍ഗീസിന്റെയും, മറിയാമ്മ തോമസിന്റെയും മകന്‍ മത്തായി തോമസ് (80) ബെന്‍സേലത്ത് അന്തരിച്ചു..
ഭാര്യ: തട്ടയ്ക്കാട്, കുമ്പനാട്, പള്ളിക്കിഴക്കേതില്‍ പരേതയായ മറിയാമ്മ മത്തായി. പരേതന്‍, ഫിലഡല്‍ഫിയ അസ്സന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഇടവാംഗമായിരുന്നു.
മേബല്‍, മേബിള്‍, മേബി എന്നിവര്‍ മക്കളും, തോമസ് ചാണ്ടി, അജി ജോണ്‍, ഉമ്മന്‍ ഡാനിയല്‍ എന്നിവര്‍ മരുമക്കളും, മെലിസ, മെറിന്‍, എലീന, ഷോണ്‍, മേഗന്‍, ആഷ്‌ലി, ജോഷ്വ, സാറ എന്നിവര്‍ കൊച്ചുമക്കളുമാണ്.
പൊതുദര്‍ശനവും, സംസ്‌കാര ശുശ്രൂഷകളും: 2025 ഒക്ടോബര്‍ 22 ബുധനാഴ്ച രാവിലെ 9:15 മുതല്‍ ഉച്ചയ്ക്ക് 12:15 വരെ ഫിലഡല്‍ഫിയ അസ്സന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ച് നടത്തും. (10197 Northeast Ave, Philadelphia, PA 19116) സംസ്‌കാര ശുശ്രൂഷകള്‍ക്ക് അസെന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി ഫാ. ജോജി എം.ജോര്‍ജ് നേതൃത്വം നല്‍കും. അതിനെത്തുടര്‍ന്ന്, ഉച്ചയ്ക്ക് 12:45 ന് റിച്ച്‌ലിയൂ റോഡിലുള്ള റോസ്‌ഡെയ്ല്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും. (Rosedale Memorial Park, 3850 Richlieu Rd, Bensalem, PA 19020)
വാര്‍ത്ത: രാജു ശങ്കരത്തില്‍