പി. ബല്‍രാജന്‍
വാഷിംഗ്ടണ്‍ ഡിസി: വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ നയതന്ത്ര സേവനമായ ഇന്ത്യന്‍ ഫോറിന് സര്‍വീസില്‍ (ഐഎഫ്എസ്) ഉദ്യോഗസ്ഥനായിരുന്ന പി. ബല്‍രാജന്‍ (84) വാഷിംഗ്ടണ്‍ ഡിസിയില്‍ അന്തരിച്ചു.
നീലേശ്വരം, പുല്ലുവന്തിയില് വീട്ടില്‍, പടിഞ്ചട്ടം കാവലില്‍ പരേതനായ പി. കണ്ണന്റെയും കുഞ്ഞാതയുടെയും മകനായിരുന്നു.
ഭാര്യ മീര. മക്കള്‍: അമൃത, കവിത, തുഷാര്‍.
നൈജീരിയയിലെ ചാന്‍സലര്‍ ഓഫീസിന്റെ തലവനായി വിരമിച്ച ശേഷമാണ് അദ്ദേഹം വാഷിംഗ്ടണ്‍ ഡിസിയില്‍ സ്ഥിരതാമസമാക്കിയത്.