ശാമുവേല്‍ ഫിലിപ്പ് ഒറ്റത്തെങ്ങില്‍ ഡിട്രോയിറ്റില്‍ അന്തരിച്ചു
മിഷിഗണ്‍: ആനപ്രമ്പാല്‍ ഒറ്റത്തെങ്ങില്‍ കുടുംബാംഗമായ ശാമുവേല്‍ ഫിലിപ്പ് (ജോയിച്ചന്‍- 87) ഡിട്രോയിറ്റില്‍ അന്തരിച്ചു. ഒറ്റത്തെങ്ങില്‍ പരേതരായ ഒ പി ഫിലിപ്പിന്റേയും (പീലി സാര്‍) ശോശാമ്മ ഫിലിപ്പിന്റേയും മകനായ ശാമുവേല്‍ ഫിലിപ്പ് ഇന്ത്യന്‍ റെയില്‍വേ, റെക്കോര്‍ഡ് സര്‍വീസ് കോര്‍പ്പറേഷന്‍ എന്നിവടങ്ങളില്‍ സേവനം അനുഷ്ടിച്ചു വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
പൊതുദര്‍ശനം നവംബര്‍ 29 വെള്ളിയാഴ്ച്ച വൈകിട്ട് 4:30 മുതല്‍ ഡിട്രോയിറ്റ് മാര്‍ത്തോമ്മാ പള്ളിയില്‍. ശവസംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ 30 ശനിയാഴ്ച്ച രാവിലെ 8:30 മുതല്‍ ഡിട്രോയിറ്റ് മാര്‍ത്തോമ്മാ പള്ളിയില്‍ വെച്ചും തുടര്‍ന്ന് ഗ്ലെന്‍ ഈഡന്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയിലും നടക്കും.
ഭാര്യ: തടിയൂര്‍ പൂഴിക്കാലയില്‍ കുടുംബാംഗമായ സൂസമ്മ ഫിലിപ്പ് (ശാന്തമ്മ). മക്കള്‍: സൂസന്‍ കോശി, സജു ഫിലിപ്പ്, ജോണ്‍സണ്‍ ഫിലിപ്പ്, ആലീസ് ജോണ്‍. മരുമക്കള്‍: ജോണ്‍സണ്‍ കോശി, ജെസ്സി ഫിലിപ്പ്, റീന ഫിലിപ്പ്, അലന്‍ ജോണ്‍.
സഹോദരങ്ങള്‍: വര്‍ഗ്ഗീസ് ഫിലിപ്പ്, പരേതരായ ഒ പി ഫിലിപ്‌സ്, സാറാമ്മ ജോര്‍ജ്, ജോസഫ് ഫിലിപ്പ്.