ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളി തോമസ് ഇ മാത്യു ഇലവുങ്കല്‍ നിര്യാതനായി

ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളി തോമസ് ഇ മാത്യു ഇലവുങ്കല്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളിയും ട്രാവല്‍ ഏജന്‍സി ഉടമയുമായ തോമസ് ഇ മാത്യു ഇലവുങ്കല്‍ (82) നിര്യാതനായി. തൊടുപുഴ- തലയനാട് സ്വദേശിയായ തോമസ് മാത്യു 1973ല്‍ ആണ് കുടുംബസമേതം അമേരിക്കയില്‍ എത്തിയത്. അതിനുമുന്‍പ് ഡല്‍ഹിയില്‍ ടൈംസ് ഓഫ് ഇന്‍ഡ്യയുടെ അസോസിയേറ്റ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നു. സ്വന്തമായി ട്രാവല്‍ ഏജന്‍സി ആരംഭിച്ചു ബിസിനസ് രംഗത്ത് കാലുറപ്പിച്ച അദ്ദേഹം ട്രൈസ്റ്റേറ്റിലെ സാമൂഹിക- സാംസ്‌കാരിക രംഗങ്ങളിലും സജീവമായിരുന്നു. ഇന്ത്യ കാത്തോലിക് അസോസിയേഷന്‍ പ്രസിഡന്റ്, സിറോ മലബാര്‍ കാത്തോലിക് കോണ്‍ഗ്രസ് തുടങ്ങിവയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച പരേതന്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റായും സേവനം ചെയ്തിട്ടുണ്ട്. കൂടാതെ മാധ്യമ പ്രവര്‍ത്തകന്‍, പ്രാസംഗികന്‍ തുടങ്ങിയ രംഗങ്ങളിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മലയാള ഭാഷയും സംസ്‌കാരവും വരും തലമുറയെ പരിചയപ്പെടുത്താന്‍ മലയാളം സ്‌കൂള്‍ ആരംഭിക്കുവാന്‍ മുന്‍കൈയെടുക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബ്രോങ്ക്‌സ് സെയിന്റ് തോമസ് സിറോ മലബാര്‍ കത്തോലിക്ക ഇടവകാംഗമാണ്. ഭാര്യ: ചാലക്കുടി ചക്കാലക്കല്‍ കുടുംബാംഗം മേരി. മക്കള്‍: ലവിന്‍, ലിസ, ലിന്‍സണ്‍. മരുമക്കള്‍: അനീഷ, മോസ്, ആലിയ. വേക്ക് സര്‍വീസ് ഡിസംബര്‍ 20ന് വൈകിട്ട് നാലു മുതല്‍ എട്ടുവരെ എഡ്വാര്‍ഡ്‌സ് ഡോഡ്ല്‍ ഫ്യൂണറല്‍ ഹോമില്‍. സംസ്‌ക്കാര ചടങ്ങുകള്‍ 21ന് ഉച്ചക്ക് 12 മണിക്ക് ന്യൂറോഷല്‍ 83 ക്ലോവ് റോഡ് ചര്‍ച്ച് ഓഫ് ദി ഹോളി ഫാമിലിയില്‍.