പാസ്റ്റര്‍ പി വി കുരുവിള നിര്യാതനായി

പാസ്റ്റര്‍ പി വി കുരുവിള നിര്യാതനായി

ഷിക്കാഗോ: ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ സീനിയര്‍ ശുശ്രൂഷകനും സഭയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന പാസ്റ്റര്‍ പി വി കുരുവിള (96) ഷിക്കാഗോയില്‍ നിര്യാതനായി. റാന്നി ചെത്തോങ്കര പാട്ടമ്പലത്ത് കുടുംബാംഗമാണ്. പരേതയായ തങ്കമ്മ കുരുവിളയാണ് ഭാര്യ. റെയിച്ചല്‍ മാത്യു മകളും ടൈറ്റസ് മാത്യു മരുമകനുമാണ്. തിരുവല്ല ശാരോന്‍ ബൈബിള്‍ കോളജിലെ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1963ല്‍ അമേരിക്കയില്‍ എത്തിയ കുരുവിള മിസിസിപ്പി യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യോളജിയില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി കരസ്ഥമാക്കി. ഷിക്കാഗോയിലെ വിവിധ സഭകളുടെ രൂപീകരണത്തില്‍ മുഖ്യപങ്കാളിയായിരുന്നു. ആന്ധ്രയിലും കമ്പംമേട്ടിലും ഐ പി സി സഭകളുടെ പാസ്റ്ററായും ചില വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കനോഷ്യയിലുള്ള ഷിക്കാഗോ ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ചിലെ അംഗവും സഹശുശ്രൂഷകനും ആയി പ്രവര്‍ത്തിച്ചു വരവേയായിരുന്നു അന്ത്യം. ശവസംസ്‌കാരം പിന്നീട്.