പാസ്റ്റര്‍ ടി സി കോശി അന്തരിച്ചു

പാസ്റ്റര്‍ ടി സി കോശി അന്തരിച്ചു

ഷിക്കാഗോ: ഇന്ത്യ പെന്തക്കോസ്ത് ചര്‍ച്ച് ഓഫ് ഗോഡിന്റെ (ഐ പി സി) മുതിര്‍ന്ന ശുശ്രൂഷകനും സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്റെ മുന്‍ ഡയറക്ടറും ഹോസ്പിറ്റല്‍ മിനിസ്ട്രീസ് ഓഫ് ഇന്ത്യയുടെ ചെയര്‍മാനും ഐ പി സി പാമ്പാടി, വൈക്കം സെന്ററുകളുടെ മുന്‍ സെന്റര്‍ മിനിസ്റ്ററുമായിരുന്ന പ്രൊഫ. പാസ്റ്റര്‍ ടി സി കോശി (90) ഷിക്കാഗോയില്‍ അന്തരിച്ചു. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ബൈബിള്‍ വിവര്‍ത്തന പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തു. വേള്‍ഡ് വിഷന്‍ സംഘടനയുടെ വിവിധ പദ്ധതികള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. റാന്നി കപ്പാമാമൂട്ടില്‍ കുടുംബാംഗമായ ചിന്നമ്മയാണ് ഭാര്യ. മക്കള്‍: ഡോ. അലക്‌സ് ടി കോശി, പരേതനായ പാസ്റ്റര്‍ ബെന്‍ കോശി, പാസ്റ്റര്‍ സെസില്‍ കോശി. മരുമക്കള്‍: ലിസ അലക്‌സ് കോശി, ആനി ബെന്‍ കോശി, സിന സെസില്‍ കോശി. ടി സി ഇട്ടി, പരേതനായ പ്രൊഫ. ടി സി മാത്യു, ഡോ. ടി സി മത്തായി, സുസന്‍ മണിയാട്ട് എന്നിവര്‍ സഹോദരങ്ങളാണ്. ജനുവരി 16 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് മൗണ്ട് പ്രോസ്‌പെക്ടിലെ സിയോണ്‍ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ മെമ്മോറിയല്‍ സര്‍വീസ് നടക്കും. സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 17 ശനിയാഴ്ച രാവിലെ 9 മണിക്ക് അതേ ദേവാലയത്തില്‍ ആരംഭിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിക്ക് നൈല്‍സിലെ മേരി ഹില്‍ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 847 912 5578.