കവി ജി ശങ്കരക്കുറുപ്പിന്റെ മകള്‍ നിര്യാതയായി
കൊച്ചി: കവി ജി ശങ്കരക്കുറുപ്പിന്റെ മകള്‍ രാധ (86) നിര്യാതയായി. കൊച്ചി നഗരസഭ മുന്‍ ഡെപ്യൂട്ടി മേയറായിരുന്ന മകള്‍ ഭദ്രയുടെ ഇടപ്പളളിയിലുളള ഫ്ളാറ്റിലായിരുന്നു മരണം.
സംസ്‌കാരം വെളളിയാഴ്ച രാവിലെ 11 മണിക്ക് രവിപുരത്ത് നടക്കും. ഡോ. നന്ദിനി നായര്‍, ഡോ. നിര്‍മ്മല പിള്ള എന്നിവരാണ് മറ്റു മക്കള്‍. മരുമക്കള്‍: മോഹന്‍ നായര്‍, ജി മധുസുദനന്‍.