രാമചന്ദ്രന്‍ നായര്‍
ആലപ്പുഴ: തെക്കനാര്യാട് ഗുരുപുരം പരമേശ്വരത്ത് വി രാമചന്ദ്രന്‍ നായര്‍ (77) അന്തരിച്ചു. നെടുങ്ങാടി ബാങ്കില്‍ നിന്നും വിരമിച്ചതിനു ശേഷം അനേക വര്‍ഷങ്ങളായി ഗുരുപുരം എന്‍ എസ് എസ് കരയോഗ പ്രസിഡന്റായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. മരണാനന്തര ചടങ്ങുകള്‍ ഒക്ടോബര്‍ 17്‌ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് വീട്ടുവളപ്പില്‍.
ഭാര്യ: ലീലാമ്മ. മക്കള്‍: രജിത വിനോദ് (ന്യൂയോര്‍ക്ക്), അമ്പിളി രാജേഷ് (കൊച്ചി). മരുമക്കള്‍: വിനോദ് ഗോപാലകൃഷ്ണന്‍, രാജേഷ് കുമാര്‍.
സഹോദരങ്ങള്‍: ബാലചന്ദ്രന്‍ നായര്‍, വിശ്വേശ്വരന്‍ നായര്‍, ഉഷാ പ്രസാദ്, ദേവി പിള്ള, ഗോപകുമാര്‍ ഭാസ്‌കരന്‍, അനില്‍ ഭാസ്‌കരന്‍ (എല്ലാവരും അമേരിക്ക), സുനില്‍ കുമാര്‍ (ഗുരുപുരം), ഉദയചന്ദ്രന്‍ നായര്‍ (കാനഡ), ഉമ വിജയകുമാര്‍ (ചെന്നൈ).