റവ.ഫിലിപ്പ് വര്‍ഗീസിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ച.

റവ.ഫിലിപ്പ് വര്‍ഗീസിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ച.

ന്യൂയോര്‍ക്ക്: ഡിട്രോയിറ്റില്‍ അന്തരിച്ച മാര്‍ത്തോമ്മ സഭയിലെ സീനിയര്‍ വൈദീകനും, പ്രമുഖ കണ്‍വെന്‍ഷന്‍ പ്രഭാഷകനും ആയിരുന്ന വെണ്മണി വാതല്ലൂര്‍ കുടുംബാംഗം റവ.ഫിലിപ്പ് വര്‍ഗീസിന്റെ (87) പൊതുദര്‍ശനം സെപ്റ്റംബര്‍ 12 വെള്ളിയാഴ്ച വൈകിട്ട് 4.30 മുതല്‍ 9 മണി വരെ ഡിട്രോയിറ്റ് മാര്‍ത്തോമ്മ ദേവാലയത്തില്‍ (24518 Lahser Rd, Southfield, MI 48033) വെച്ച് നടത്തപ്പെടും. സംസ്‌കാരം സെപ്റ്റംബര്‍ 13 ശനിയാഴ്ച രാവിലെ 8.30 മുതല്‍ ഡിട്രോയിറ്റ് മാര്‍ത്തോമ്മ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം ഡിട്രോയിറ്റ് വൈറ്റ് ചാപ്പല്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരില്‍ (621 W Long Lake Rd, Troy, MI 48098) സംസ്‌കരിക്കും. സംസ്‌കാര ശുശ്രൂഷകള്‍ക്ക് മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷന്‍ ബിഷപ്പ് ഡോ.എബ്രഹാം മാര്‍ പൗലോസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. മാര്‍ത്തോമ്മ സഭയുടെ കാട്ടാക്കട, നെടുവാളൂര്‍, ആനിക്കാട്, കരവാളൂര്‍, നിരണം, കുറിയന്നൂര്‍, മുളക്കുഴ, കീക്കൊഴൂര്‍, പെരുമ്പാവൂര്‍, നാക്കട, ഡിട്രോയിറ്റ്, അറ്റ്‌ലാന്റാ, ഷിക്കാഗോ, ഫ്‌ലോറിഡ, ഇന്ത്യനാപോലിസ്, ഡാലസ്, കാനഡ തുടങ്ങി വിവിധ ഇടവകകളിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഡിട്രോയിറ്റില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. ചങ്ങനാശ്ശേരി തുരുത്തി കൈലാസത്തില്‍ ഡോ.എല്‍സി വര്‍ഗീസ് ആണ് സഹധര്‍മ്മിണി. ഫിലിപ്പ് വര്‍ഗീസ് (ജിജി), നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന യുവജനസഖ്യം മുന്‍ സെക്രട്ടറിയും, ഭദ്രാസന അസംബ്ലി അംഗവും, അമേരിക്കയിലെ വിവിധ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യവും ആയ ജോണ്‍ വര്‍ഗീസ് (ജോജി), ഗ്രേസ് തോമസ് (ശാന്തി) എന്നിവരാണ് മക്കള്‍. മരുമക്കള്‍: മിനി വര്‍ഗീസ് , സുനിത വര്‍ഗീസ്, ബിനോ തോമസ് (എല്ലാവരും ഡിട്രോയിറ്റില്‍). കൊച്ചുമക്കള്‍: ഹാനാ തോമസ്, നെയ്തന്‍ വറുഗീസ്, ആന്‍ഡ്രൂ വര്‍ഗീസ്, റബേക്ക വര്‍ഗീസ്, ഐസയ്യ തോമസ്, ഇല്യാന വറുഗീസ്. സംസ്‌കാര ചടങ്ങുകള്‍ സഭയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സേക്രഡ് മ്യൂസിക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് (DSMC) ചാനലിലും, അബ്ബാ ന്യൂസിലും തത്സമയം കാണാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിജി വര്‍ഗീസ് 586 604 6246 ജോജി വര്‍ഗീസ് 586 610 9932 (ഷാജി രാമപുരം)