പോള്‍ ജോസഫ്

പോള്‍ ജോസഫ്

ഷിക്കാഗോ: തൊടുപുഴ ഇല്ലിക്കുന്നുംപുറത്ത് പരേതനായ ഇ പി ജോസഫിന്റെയും പരേതയായ ഏലിയാമ്മ (തോട്ടുംകാല്‍ മ്രാല)യുടേയും മകന്‍ പോള്‍ ജോസഫ് (70) ഇല്ലിക്കുന്നുംപുറത്ത് ഇല്ലിനോയിയിലെ ഷിക്കാഗോയില്‍ നിര്യാതനായി. ഭാര്യ: ഷൈലി ഇല്ലിക്കുന്നുംപുറത്ത് (എറണാകുളം മട്ടോഴിത്താഴത്ത് കുടുംബാംഗം). മക്കള്‍: അരുണ്‍ (ദുബായ്), കിരണ്‍ (ഷിക്കാഗോ), വരുണ്‍ (ഷിക്കാഗോ). മരുമക്കള്‍: ചിന്നുക്കുട്ടി (ദുബായ്), അനിജമോള്‍ (ഷിക്കാഗോ), ആല്‍ഫി (ഷിക്കാഗോ). സഹോദരങ്ങള്‍: എല്‍സമ്മ, മേഴ്സി, വിന്‍സെന്റ് ജോസഫ്, ടെസ്സി, ജെസ്റ്റി, സാജന്‍, സിജി, തോമസ്‌കുട്ടി. പൊതുദര്‍ശനം സെപ്റ്റംബര്‍ 10ന് രാവിലെ 8 മുതല്‍ 10 വരെ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക്കാ പള്ളിയില്‍. തുടര്‍ന്ന് പ്രാര്‍ത്ഥനകളും കുര്‍ബാനയും. ശവസംസ്‌കാരം: ഹില്‍സൈഡിലെ ക്വീന്‍ ഓഫ് ഹെവന്‍ സെമിത്തേരിയിലെ ക്നാനായ സെക്ഷനില്‍.