പ്രിൻസ് ലൂക്കോസ്
കോട്ടയം: കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം പ്രിൻസ് ലൂക്കോസ് (53) അന്തരിച്ചു. ട്രെയിൻ യാത്രക്കിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു.
കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ പോയി മടങ്ങുന്നതിനിടെ പുലർച്ചെ തെങ്കാശിയിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് തെങ്കാശിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.