ടി എം വര്‍ഗീസ്  ഡാളസില്‍ അന്തരിച്ചു

ടി എം വര്‍ഗീസ് ഡാളസില്‍ അന്തരിച്ചു

ഡാളസ്: പ്ലാങ്കമണ്‍ അയിരൂര്‍ സ്വദേശിയും ചെറുകര തടത്തില്‍ ഭവനത്തില്‍ പരേതനായ തോമസ് മാത്യുവിന്റെയും പരേതയായ മറിയാമ്മ മാത്യുവിന്റെയും എട്ടു മക്കളില്‍ മൂന്നാമനുമായ ടി എം വര്‍ഗ്ഗീസ് ഡാളസില്‍ അന്തരിച്ചു. 1986ല്‍ ന്യൂയോര്‍ക്കില്‍ വന്ന വര്‍ഗ്ഗീസും കുടുംബവും ഗവണ്‍മെന്റ് സര്‍വീസില്‍ ജോലി ചെയ്ത് വിരമിച്ചതിനു ശേഷം 2014ല്‍ ഡാളസില്‍ സ്ഥിര താമസത്തിന് തുടക്കം കുറിച്ചു. ആത്മീയ വിഷയങ്ങള്‍ക്കും ആരാധനക്കും മുന്‍ഗണന കൊടുത്തിരുന്ന വര്‍ഗ്ഗീസ് കരോള്‍ട്ടന്‍ ബഥേല്‍ റിവൈവല്‍ സഭയുടെ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: അന്നമ്മ. കണ്ണേത്ത് കുടുംബാംഗം. മക്കള്‍: ബ്ലിസ്, ബ്ലെസ്. പൊതുദര്‍ശനം 29ന് ഞായറാഴ്ച വൈകിച്ച് അഞ്ചിനും തിങ്കളാഴ്ച രാവിലെ ഒന്‍പതിനും 13930 Distribution way Farmers branch.Tx.75234ല്‍ നടക്കും. സംസ്‌ക്കാരം 30ന് തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരയ്ക്ക് Furneaux cemetery.3650 Cemetery Hill road, Carrollton.Tx.75007ല്‍.