സക്കറിയ കെ മത്തായി

സക്കറിയ കെ മത്തായി

ഫിലഡല്‍ഫിയ: കാര്‍ത്തികപ്പള്ളി പുത്തന്‍പുരക്കല്‍ കിഴക്കേപ്പുറത്ത് പരേതരായ മത്തായിയുടെയും തങ്കമ്മ മത്തായിയുടെയും മകന്‍ സക്കറിയ കെ മത്തായി (75) ഫിലാഡല്‍പിയയില്‍ നിര്യാതനായി. ാതുദര്‍ശനവും സംസ്‌ക്കാര ശുശ്രൂശകളും മാര്‍ച്ച് 31ന് ഞായറാഴ്ചയും ഏപ്രില്‍ ഒന്ന് തിങ്കളാഴ്ചയും വെല്‍ഷ് റോഡ്- ഹണ്ടിംഗ്ഡണ്‍ വാലിയിലുള്ള സെന്റ്. മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍് നടത്തും. പൊതുദര്‍ശനം മാര്‍ച്ച് 31 ഞായാറാഴ്ച വൈകിട്ട് 5:00 മുതല്‍ 8:00 വരെയും സംസ്‌ക്കാര ശുശ്രൂഷകള്‍ ഏപ്രില്‍ ഒന്നിന് തിങ്കളാഴ്ച രാവിലെ 9:00 മുതല്‍ 10:00 വരെയും നടക്കും. സംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് ശേഷം 11 മണിയോടുകൂടി പൈന്‍ ഗ്രോവ് സെമിത്തേരിയില്‍ സംസ്‌ക്കാരം നടക്കും. ഭാര്യ: ശാന്തമ്മ സക്കറിയ. മകന്‍: സാനു സക്കറിയ. സഹോദരങ്ങള്‍: അന്നമ്മ സാമുവല്‍ (ഫിലാഡല്‍ഫിയ), മറിയാമ്മ ജേക്കബ് (ക്വീന്‍സ്, ന്യൂയോര്‍ക്ക്), റെബേക്ക വര്‍ഗീസ് (എറണാകുളം), പരേതനായ കെ എം കുരുവിള. - റോയി അയിരൂര്‍