കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ 42 കുട്ടികള്‍ ആദ്യകുര്‍ബാന സ്വീകരിച്ചു

കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ 42 കുട്ടികള്‍ ആദ്യകുര്‍ബാന സ്വീകരിച്ചു


കൊപ്പേല്‍/ ടെക്സാസ്: കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയില്‍ 42  കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സൈ്ഥര്യലേപന ശുശ്രൂഷയും ഷിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ടിന്റെ  മുഖ്യകാര്‍മികത്വത്തില്‍ നടത്തി.

ഇടവക വികാരി  ഫാ. മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂര്‍, ഫാ. റജി പുന്നോലില്‍, ഫാ. ജോണ്‍ കോലഞ്ചേരി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

വിശ്വാസം പ്രഘോഷിക്കപ്പെടുന്നത് ആരാധന ക്രമങ്ങളിലൂടെയാണ്. കുട്ടികളിലേക്ക് വിശ്വാസം പകര്‍ന്നൂ നല്‍കുവാന്‍ മുതിര്‍ന്നവര്‍ മാതൃകാപരമാകണമെന്നു മാര്‍. ആലപ്പാട്ട് പറഞ്ഞു.

ഇടവക വികാരിമാരുടെ നേതൃത്വത്തില്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപകരായ സില്‍വി സന്തോഷ്, സോനാ റാഫി, സൗമ്യ സിജോ, ജിന്റോ തോമസ്, ഷിജോ ജോസഫ് (സി സി ഡി കോര്‍ഡിനേറ്റര്‍), ലിസാ ജോം (സി സി ഡി അസി. കോര്‍ഡിനേറ്റര്‍) എന്നിവരാണ് കൂദാശാ സ്വീകരണത്തിനുള്ള കുട്ടികളെ പരിശീലിപ്പിച്ചത്.

ജോസഫ് കുര്യന്‍ (സാജു, ആദ്യകുര്‍ബാന കമ്മറ്റി മുഖ്യ കോര്‍ഡിനേറ്റര്‍), സജി തോമസ്, ജോസ് ജോണ്‍, ബിബി ജോണ്‍, സന്തോഷ് ജോര്‍ജ്, ജോബ് മാത്യു എന്നിവരടങ്ങുന്ന കമ്മറ്റിയും ഇടവക ട്രസ്റ്റിമാരായ റോബിന്‍ കുര്യന്‍, ജോഷി കുര്യാക്കോസ്, റോബിന്‍ ചിറയത്ത്, രഞ്ജിത്ത് തലക്കോട്ടൂര്‍, സെബാസ്റ്റ്യന്‍ പോള്‍ (സെക്രട്ടറി) എന്നിവരും ആദ്യകുര്‍ബാന സ്വീകരണ ചടങ്ങുകള്‍ വിജയമാകുന്നുന്നതില്‍ ചുക്കാന്‍ പിടിച്ചു.

കുട്ടികളുടെ പ്രതിനിധിയായി അന്നാ മേരി ആഗസ്റ്റിന്‍, ജോസഫ് കുര്യന്‍ (മുഖ്യ കോര്‍ഡിനേറ്റര്‍) എന്നിവര്‍ ചടങ്ങുകളില്‍ നന്ദി പ്രകാശിപ്പിച്ചു.