ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന് ഓഫ് എന്‍ജിനീയേഴ്സിന്റെ 4-ാമത് ആനുവല്‍ ഗാല ഷിക്കാഗോ, ഓക്ക്ബ്രൂക്ക് മാരിയറ്റില്‍ ഗ്രാന്‍ഡ് ബാള്‍റൂമില്‍ വച്ച് ഗംഭീരമായി പര്യവസാനിച്ചു. വിവിധ വിശിഷ്ടവ്യക്തികളെകൊണ്ട് തിങ്ങിനിറഞ്ഞ സദസ്സില്‍ യു.എസ് കോണ്‍ഗ്രസ്മാനും ശാസ്ത്രജ്ഞനുമായ ബില്‍ ഫോസ്റ്റര്‍, പ്രസിഡന്റ് ഗ്ലാഡ്സണ്‍ വര്‍ഗീസ്, കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ സോമനാഥ് ഘോഷും എ.എ.ഇ.ഐ.ഒ. ബോര്‍ഡ് അംഗങ്ങളും ചേര്‍ന്ന് നാടമുറിച്ച് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന പ്രസംഗത്തില്‍ കോണ്‍ഗ്രസ്മാന്‍ ബില്‍ ഫോസ്റ്റര്‍ സയന്‍സ് ആന്റ് ടെക്നോളജി രംഗത്ത് ഇന്ത്യന്‍ എജിനീയേഴ്സ് അസോസിയേഷനും യു.എസ് കോണ്‍ഗ്രസും കൈകോര്‍ത്ത് വിവിധ പ്രൊജക്ടുകളില്‍ പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചു. മറ്റു വിശിഷ്ടവ്യക്തികളും എന്ജിനീയേഴ്സുമായ യുഎസ് കോണ്‍ഗ്രസ്മാന്‍ രാജാകൃഷ്ണമൂര്‍ത്തിയും ഷോണ്കാസ്റ്റിനും ഈ ഗാലയില്‍ സംസാരിച്ചു. പ്രിന്സന്ഷന് യൂണിവേഴ്സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും ഹാര്‍വാര്‍ഡ് ലാ ഗ്രാഡുവേറ്റുമായ യു.എസ് കോണ്‍ഗ്രസ്മാന്‍ രാജാകൃഷ്ണമൂര്‍ത്തി തന്റെ കീനോട്ട് പ്രസംഗത്തില്‍ എ.എ.ഇ.ഐ.ഒയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു.
ഐ.ഐ.ടി ഗ്രാജുവേറ്റും ഐ.എഫ്.എസ് ഓഫീസറുമായ കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ സോമനാഥ് ഘോഷ്, എ.എ.ഇ.ഐ.ഒ വിവിധ അമേരിക്കന്‍ യൂണിവേഴ്സിറ്റികളില്‍ ഇന്ത്യന്‍ എജിനീയറിംഗ് സ്റ്റുഡന്‍സിന്റെ ചാപ്റ്ററുകള്‍ തുടങ്ങി ഇന്ത്യയിലേയും അമേരിക്കയിലേയും എന്‍ജിനീയറിംഗ് കുട്ടികളെ ഓര്‍മ്മിപ്പിച്ചു കൊണ്ട് വെബ്നാര്‍ നടത്തുന്നത് വളരെ പ്രശംസനീയമാണെന്ന് അറിയിച്ചു.
പ്രസിഡന്റ് ഗ്ലാഡ്സണ്‍ വര്‍ഗീസ് എ.എ.ഇ.ഐ.ഒയുടെ ഭാവിപരിപാടികള്‍ വിശദീകരിച്ചു. എല്ലാ സ്പോണ്‍സേഴ്സിനും നന്ദി അറിയിക്കുകയും ചെയ്തു. ബോളിവുഡ് ഗായിക അംഗിത മൂഖര്‍ജിയുടെ നേതൃത്വത്തില്‍ ഗംഭീര ഗാനമേള അരങ്ങേറി. ഇന്ത്യയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള നൃത്തങ്ങളും പ്രശസ്ത നടി ശ്വേത വാസുദേവയായിരുന്നു പരിപാടികളുടെ എം.സി.
വിവിധ കലാപരിപാടികള്‍ക്കു ശേഷം ഡിന്നറോടു കൂടി പരിപാടികള്‍ക്കു തിരശ്ശീല വീണു.
ഇന്ത്യന്‍ എന്‍ജിനിയേഴ്സ് അസോസിയേഷന് ആനുവല്‍ ഗാല ഗംഭീരമായി പര്യവസാനിച്ചു