ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഈ വരുന്ന ഓഗസ്റ്റ് 16 ന് മൌണ്ട് പ്രോസ്‌പെക്റ്റിലുള്ള റെക് പ്ലെക്‌സ് ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടക്കും. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി കോര്‍ഡിനേറ്റര്‍മാരായ മനോജ് അച്ചെട്ട്, ജോര്‍ജ് പ്ലാമൂട്ടില്‍ ,മാത്യു അച്ചെട്ട് ,ആന്റണി പ്ലാമൂട്ടില്‍ എന്നിവര്‍ അറിയിച്ചു.
വിജയികള്‍ക്കുള്ള ട്രോഫികള്‍ ഷിബു മുളയാനിക്കുന്നേല്‍, വിനു മാമ്മൂട്ടില്‍, ടോം സണ്ണി, ജോണ്‍സന്‍ കണ്ണൂക്കാടന്‍ എന്നിവരാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ടൂര്‍ണമെന്റിന്റെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇത്തവണ എല്ലാ കളിക്കാര്‍ക്കും മലയാളി അസോസിയേഷന്റെ ലോഗോ മുദ്രണം ചെയ്തിട്ടുള്ള ടീ ഷര്‍ട്ടുകള്‍ സമ്മാനിക്കും.
ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഓഗസ്റ്റ് മാസം 2ആം തീയതിക്കകം രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വിശദവിവരങ്ങള്‍ക്ക് : ജെസ്സി റിന്‍സി 7733222554
ആല്‍വിന്‍ ഷിക്കോര്‍ 6302745423
മനോജ് അച്ചേട്ട് 2245222470
-By :ബിജു മുണ്ടക്കല്‍
ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ്
