ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് രൂപതയുടെ സില്‍വര്‍ ജൂബിലി റോമില്‍ ആഘോഷിക്കും

ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് രൂപതയുടെ സില്‍വര്‍ ജൂബിലി റോമില്‍ ആഘോഷിക്കും


ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് രൂപതയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ മെയ് 10 മുതല്‍ 17 വരെ റോമില്‍ ആഗോള കത്തോലിക്ക സഭയുടെ ആസ്ഥാനത്ത് നടക്കും. ആഘോഷ ചടങ്ങുകളിലും പ്രാര്‍ത്ഥനാ ശുശ്രൂഷകളിലും പോപ് ഫ്രാന്‍സിസിന്റെ അനുഗൃഹീത സാന്നിധ്യം ഉണ്ടാകും. മെയ് 13ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പ്രത്യേകമായി മലയാളത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. സീറോ മലബാര്‍ സഭ ബിഷപ് മാര്‍ജോയ് ആലപ്പാട്ടും മറ്റ് ബിഷപ്പുമാരും പങ്കെടുക്കും.