ഫോമ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിൽ ദേശീയ നേതാക്കൾക്ക് സ്വീകരണം നൽകി

ഫോമ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിൽ ദേശീയ നേതാക്കൾക്ക്  സ്വീകരണം നൽകി


ഫോമ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിൽ  ചിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വച്ച് നടത്തപ്പെട്ട പൊതുയോഗത്തിൽ  ഫോമ നാഷണൽ ലീഡേഴ്സിന് സ്വീകരണം നൽകി ആദരിച്ചു. 
ഫോമ നാഷണൽ അഡ്വൈസറി കമ്മിറ്റി വൈസ് ചെയർമാൻ ജോസ് മണക്കാടിന്റെ ആമുഖപ്രസംഗത്തോടുകൂടി തുടങ്ങിയ യോഗത്തിൽ സെക്രട്ടറി  അച്ചൻകുഞ്ഞ് മാത്യു എല്ലാവരെയും യോഗത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുകയും യോഗത്തിന്റെ  മാസ്റ്റർ ഓഫ് സെറിമണിയായി പ്രവർത്തിക്കുകയും ചെയ്തു.
സെൻട്രൽ റീജിയൻ ആർ വി പി ജോൺസൺ കണ്ണൂക്കാടൻറെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റീജിയന്റെ എല്ലാ ഭാരവാഹികളും ദേശീയ നേതാക്കളും ഫോമയുടെ ചിക്കാഗോയിലെ എല്ലാ പ്രവർത്തകരും പങ്കെടുത്ത് വൻ വിജയമാക്കി.
സെൻട്രൽ റീജിയൻ ആർ വി പി ജോൺസൺ കണ്ണൂക്കാടൻ തന്റെ അധ്യക്ഷപ്രസംഗത്തിൽ ഫോമയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളിലും ഇപ്പോഴും ഫോമ നാഷണൽ ലീഡർഷിപ്പിനോട് ചേർന്ന് നിന്നുകൊണ്ട് പ്രവർത്തിക്കുന്നു എന്ന് വിശദീകരിക്കുകയുണ്ടായി കഴിഞ്ഞ കാലങ്ങളിൽ പ്രവർത്തിച്ചതുപോലെ തന്നെ വരുന്ന വർഷങ്ങളിലും നേതൃത്വപരമായ പങ്ക് വഹിക്കാൻ ഫോമാ സെൻട്രൽ റീജിയൻ അംഗങ്ങൾ കൈകോർത്ത് പിടിച്ച് മുന്നോട്ടു വരുമെന്ന് അദ്ദേഹം അറിയിച്ചു.
ഫോമ നാഷണൽ ട്രഷറർ സിജിൻ പാലക്കലോഡി മറുപടി പ്രസംഗത്തിൽ  സെൻട്രൽ റീജിയന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. ഫോമാ സെൻട്രൽ റീജിയൻ നടത്തുന്ന പ്രവർത്തനങ്ങൾ എപ്പോഴും മറ്റുള്ള റീജിയനുകൾക്ക് പ്രചോദനമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം മറ്റുള്ള റീജിയനുകളെക്കാൾ ഫോമാ സെൻട്രൽ  വളരെ സജീവമായി പ്രവർത്തിക്കുന്നതിലുള്ള സന്തോഷം അറിയിക്കുകയും ചെയ്തു.
സിജിൽ ഫോമയുടെ ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ചും ഫോമയുടെ സമ്മർ ടു കേരള എന്ന പ്രോഗ്രാമിനെ കുറിച്ചും  വിശദമായി വിവരിച്ചു. ഫോമ വെസ്റ്റേൺ നാഷണൽ കമ്മിറ്റി മെമ്പർ ജോർജ് പുല്ലാപ്പള്ളി ഫോമ സെൻട്രലിൻറെ പ്രവർത്തനങ്ങൾ മറ്റു റീജിയനുകൾക്ക് വളരെ പ്രചോദനം നൽകുന്നു എന്ന് അഭിപ്രായപ്പെടുകയുണ്ടായി.
 ഫോമാ പി ആർ ഓ ആയി പ്രവർത്തിക്കുന്ന ഷോളി കുമ്പിളിവേലി സെൻട്രൽ റീജിയനോട് ഒപ്പം കഴിഞ്ഞ കാലങ്ങളിൽ പ്രവർത്തിക്കുവാൻ സാധിച്ചത് ഓർമ്മിച്ചു. റീജിയന്റെ പ്രവർത്തനങ്ങൾ എപ്പോഴും ഫോമായ്ക്ക് വലിയ മുതൽക്കൂട്ടായി എന്ന് ഓർപ്പിക്കുകയും ചെയ്തു.
ആശംസകൾ അർപ്പിച്ച്  ഫോമ സെൻട്രൽ റീജിയൻ നാഷണൽ കമ്മിറ്റി മെമ്പർ ജോർജ് മാത്യു, നാഷണൽ ജുഡീഷ്യൽ ചെയർമാൻ ബെന്നി വാചാച്ചിറ അഡ്വൈസറി കമ്മിറ്റി വൈസ് ചെയർമാൻ ജോസ് മണക്കാട്,  കേരള കൺവെൻഷൻ ചെയർമാൻ പീറ്റർ കുളങ്ങര എന്നിവർ ഫോമയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും കൂടുതൽ ആർജ്ജവത്തോടെ ഇനിയും ഫോമായി പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
തദവസരത്തിൽ ഫോമ മുൻ വൈസ് പ്രസിഡണ്ട് ആയിരുന്ന സണ്ണി വള്ളിക്കുളം  സ്റ്റാൻലി കളരിക്കമുറി, നാഷണൽ  ക്രടെൻഷ്യൽ കമ്മിറ്റി മെമ്പർ ജോൺ പാട്ടപ്പതി, ഫോമാ സെൻട്രൽ റീജിയൻ സീനിയർ സിറ്റിസൺ ചെയർമാൻ ജോസഫ് കൊട്ടുകാപ്പള്ളി, പബ്ലിക് അഫയേഴ്സ് ചെയർമാൻ മേരി കുര്യാക്കോസ്, സെൻട്രൽ റീജിയൻ കോഡിനേറ്റർ സാബു കട്ടപ്പുറം എന്നിവർ ആശംസകൾ അറിയിച്ചു .
 ട്രഷറർ രാജൻ തലവടി യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
-- അച്ചൻ കുഞ്ഞുകുഞ്ഞു മാത്യു, സെക്രട്ടറി, ഫോമാ സെൻട്രൽ റീജിയൻ.