ചിത്രരാഗം മന്ത്ര കണ്‍വെന്‍ഷനിലൂടെ അരങ്ങിലേക്ക്: രഞ്ജിത് ചന്ദ്രശേഖര്‍

ചിത്രരാഗം മന്ത്ര കണ്‍വെന്‍ഷനിലൂടെ അരങ്ങിലേക്ക്: രഞ്ജിത് ചന്ദ്രശേഖര്‍


ന്യൂയോര്‍ക്ക്: ഭയം, പ്രണയം, പ്രതികാരം എന്നിവയുടെ ആകര്‍ഷകമായ ഒരു യാത്രയിലേക്ക്  പ്രേക്ഷകരെ കൊണ്ടുപോകുന്ന ഒരു ഹൊറര്‍ ത്രില്ലര്‍ സംഗീത നാടകമായ 'ചിത്രരാഗം' ജൂലൈ 4 വെള്ളിയാഴ്ച നോര്‍ത്ത് കരോലിനയി മന്ത്ര ഗ്ലോബല്‍ ഹിന്ദു കണ്‍വെന്‍ഷനില്‍ അരങ്ങേറുന്നു.

മനുഷ്യ മനസുകളുടെ സമസ്യകളിലൂടെയുള്ള ഒരു യാത്ര പറയുന്ന പ്രമേയം അതിന്റെ വിവിധ വൈകാരിക തലങ്ങളുടെ പ്രതിഫലനം ലോകത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. 27 പ്രതിഭാധനരായ കലാകാരന്മാര്‍, 10 സാങ്കേതിക വിദഗ്ധര്‍ എന്നിവരാല്‍ സമര്‍പ്പിതരായ ഒരു പ്രൊഡക്ഷന്‍ ടീം ശബരീനാഥിന്റെ സംവിധാനത്തില്‍ അണിയിച്ചൊരുക്കുന്ന നാടകം പ്രേക്ഷകര്‍ക്ക് ദൃശ്യ വിരുന്നാകും.

ഒന്നര പതിറ്റാണ്ടായി നിരവധി നാടകങ്ങള്‍ പരിചയപ്പെടുത്തിയ നാടക കൂട്ടായ്മയായ തിയേറ്റര്‍ ജി ന്യൂയോര്‍ക്കിന്റെ പത്താമത് നാടകം ആണിത്. കൃഷ്ണരാജ് മോഹനന്‍, സ്മിത ഹരിദാസ് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായി വരുന്ന നാടകത്തില്‍ വത്സ കൃഷ്ണ, രവി നായര്‍, ഹരിലാല്‍ നായര്‍, വിനീത തുടങ്ങിയവര്‍ പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


യാഥാര്‍ഥ്യത്തിനും ഫാന്റസിക്കും ഇടയിലുള്ള അതിരുകള്‍ മങ്ങുന്ന ഫാന്റസിയുടെ ഒരു ലോകത്തേക്ക് ചുവടുവെക്കുക. ഹൊററിന്റെയും സസ്പെന്‍സിന്റെയും ഇരുണ്ട കോണുകളിലൂടെ സഞ്ചരിച്ച് സാങ്കേതിക സഹായത്തോടെ മികച്ച ദൃശ്യാനുഭവം ആയിരിക്കും ചിത്രരാഗം എന്ന് ശബരിനാഥ് അഭിപ്രായപ്പെട്ടു