വാഷിംഗ്ടൺ: ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായ സൊഹ്രാൻ മംദാനിയുടെ പൗരത്വം റദ്ദാക്കുന്നതിനുള്ള സാധ്യത തേടി യു.എസ് ഭരണകൂടം. വിദേശത്ത് ജനിച്ച പൗരൻമാരുടെ പൗരത്വം റദ്ദാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നയത്തിന്റെ ഭാഗമായി മംദാനിയുടേയും പൗരത്വം റദ്ദാക്കാനാണ് യു.എസ് ഭരണകൂടം നീക്കം നടക്കുന്നത്.
മംദാനിയുടെ പൗരത്വത്തെ കുറിച്ച് അന്വേഷിക്കാനുള്ള നീക്കങ്ങൾക്ക് വൈറ്റ് ഹൗസ് സെക്രട്ടറി കാരോളിന ലീവിറ്റിന്റെ നേതൃത്വത്തിൽ നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന. ടെന്നീസീലെ റിപബ്ലിക്കൻ സെനറ്ററുടെ ആവശ്യപ്രകാരമാണ് നടപടി. 33കാരനായ മംദാനി ഉഗാണ്ട പൗരനാണ്. 2018ലാണ് മംദാനി യു.എസ് പൗരനായത്. ഫലസ്തീൻ പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതിലൂടെ അദ്ദേഹം മാധ്യമശ്രദ്ധ നേടിയിരുന്നു.
അതേസമയം, പൗരത്വം റദ്ദാക്കുമെന്ന വാർത്തകളോട് മംദാനി പ്രതികരിച്ചിട്ടുണ്ട്. യു.എസ് പ്രസിഡന്റ് തന്നെ അറസ്റ്റ് ചെയ്യുന്നുമെന്നും പൗരത്വം റദ്ദാക്കി തടങ്കൽപാളയത്തിലാക്കി നാടുകടത്തുമെന്നും പറയുന്നു. ഞാൻ ഒരു നിയമവും ലംഘിച്ചിട്ടില്ല. നമ്മുടെ നഗരത്തെ ഭീതിയിലാഴ്ത്താനുളള നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂയോർക്ക് സിറ്റി മേയർ സ്ഥാത്തേക്കുള്ള മത്സരത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി സ്ഥാനം സഹ്രാം മംദാനി ഉറപ്പിച്ചിരുന്നു. ഡെമോക്രാറ്റിക് പ്രൈമറിയുടെ ആദ്യ ഘട്ടത്തിൽ നേരത്തേ വിജയിച്ചിരുന്ന മംദാനി റാങ്ക്ഡ് ചോയ്‌സ് വോട്ടിങ്ങിലും മുൻതൂക്കം നേടുകയായിരുന്നു. രണ്ടാം ഘട്ടത്തിൽ പ്രധാന എതിരാളി മുൻ ഗവർണർ ആൻഡ്രൂ കൗമോയെക്കാൾ 12 ശതമാനം അധികം വോട്ടാണ് 33കാരൻ സ്വന്തമാക്കിയത്. നവംബർ നാലിനാണ് മേയർ തെരഞ്ഞെടുപ്പ്.
ഇന്തോഅമേരിക്കൻ വംശജനും നിയമസഭാംഗവുമായ സഹ്രാം മംദാനി പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീര നായരുടെയും ഇന്തോഉഗാണ്ടൻ അക്കാദമീഷ്യൻ മഹ്മൂദ് മംദാനിയുടെയും മകനാണ്. ക്വീൻസിൽ നിന്നുള്ള സംസ്ഥാന നിയമസഭ അംഗമാണ് മംദാനി.
മംദാനിയുടെ പൗരത്വത്തിൽ സംശയം പ്രകടിപ്പിച്ച് ട്രംപ്; അറസ്റ്റ് ഭീഷണിയും
