കൊച്ചി: പ്രവീണ്‍ നാരായണന്‍ സംവിധാനം നിര്‍വഹിച്ച സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രം കാണാമെന്ന് അറിയിച്ച് ഹൈക്കോടതി. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ജസ്റ്റിസ് എന്‍ നാഗേഷ് അഞ്ചാം തിയ്യതി സിനിമ കാണുമെന്ന് വ്യക്തമാക്കി.
ചിത്രം കാണണമെന്ന് നിര്‍മാതാക്കള്‍ ആവശ്യമുയര്‍ത്തിയിരുന്നു. എന്നാല്‍ സമയത്തിന്റെ പ്രശ്‌നമുള്ളതിനാല്‍ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. തിയേറ്ററില്‍ ചിത്രം കാണാമെന്നായിരുന്നു കോടതി അറിയിച്ചത്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങളാല്‍ തിയേറ്ററില്‍ ചിത്രം കാണാന്‍ ബുദ്ധിമുട്ടുള്ളതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു.
പാലാരിവട്ടത്തെ ലാല്‍ മീഡിയയില്‍ വച്ചാവും കോടതി ചിത്രം കാണുക. സിനിമ കാണണമെന്ന് സെന്‍സര്‍ ബോര്‍ഡ് അഭിഭാഷകനും പറഞ്ഞിരുന്നു. മുംബൈയില്‍ സിനിമ കാണണമെന്നായിരുന്നു അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം കോടതി തള്ളുകയും കൊച്ചിയില്‍ വന്ന് സിനിമ കാണാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു.