ലൈംഗിക കടത്ത് കേസില്‍ കോംബ്‌സിന് കുറ്റവിമുക്തി; ചെറിയ കേസുകളില്‍ കുറ്റക്കാരന്‍

ലൈംഗിക കടത്ത് കേസില്‍ കോംബ്‌സിന് കുറ്റവിമുക്തി; ചെറിയ കേസുകളില്‍ കുറ്റക്കാരന്‍


ന്യൂയോര്‍ക്ക്: ലൈംഗിക കടത്ത് കേസില്‍ സീന്‍ കോംബ്‌സിനെ കുറ്റവിമുക്തനാക്കി. എങ്കിലും ചെറിയ കേസുകളില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 

എട്ടാഴ്ച നീണ്ടുനിന്ന ഫെഡറല്‍ വിചാരണയ്ക്ക് ശേഷം ലൈംഗിക കടത്ത്, റാക്കറ്റിംഗ് എന്നീ കുറ്റങ്ങളില്‍ നിന്നാണ് കോംബ്‌സിനെ കുറ്റവിമുക്തനാക്കിയത്. എന്നാല്‍ വേശ്യാവൃത്തിയിക്കായി കൊണ്ടുപോയി എന്ന കുറ്റം ചുമത്തി.

55കാരനായ കോംബ്‌സിനെതിരെയുള്ള ഏറ്റവും ഗുരുതരമായ കുറ്റങ്ങളിലാണ് അദ്ദേഹത്തെ 

മാന്‍ഹട്ടനിലെ ഒരു ജൂറി വിമുക്തനാക്കിയത്. രണ്ട് മുന്‍ കാമുകിമാരായ കാസാന്ദ്ര വെഞ്ചുറയെയും 'ജെയ്ന്‍' എന്ന വ്യാജപ്പേരില്‍ സാക്ഷ്യപ്പെടുത്തിയ മറ്റൊരു വനിതയേയും ഒരു സംഘത്തിന്റെ സഹായത്തോടെ പുരുഷ വേശ്യകളുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. എന്നാല്‍ കോംബ്‌സ് എല്ലാ കുറ്റങ്ങളും നിഷേധിക്കുകയും സമ്മതത്തോടെയാണ് ലൈംഗികത നിര്‍വഹിച്ചതെന്ന് വാദിക്കുകയും ചെയ്തു.

കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ ജീവപര്യന്തം തടവ് ലഭിക്കുമായിരുന്നത് ഭാഗികമായി മാത്രമാണ് കോംബ്‌സ് ശിക്ഷിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ കോടതി വിധി കോംബ്‌സിന്റെ സംബന്ധിച്ചിടത്തോളം വിജയമായാണ് വിലയിരുത്തപ്പെടുന്നത്. 

വേശ്യാവൃത്തി കുറ്റത്തിന് രണ്ട് കേസുകളിലുമായി പരമാവധി 20 വര്‍ഷത്തെ തടവ് ശിക്ഷ വരെ ലഭിച്ചേക്കാമെങ്കിലും ജഡ്ജിയുടെ തീരുമാനത്തിന് അനുസരിച്ചായിരിക്കും ശിക്ഷ ലഭിക്കുക.