ചാപ്പല്‍ ഓര്‍മ്മക്കൂടാരമായി ഒരുക്കി ക്രിസ്തുരാജ ഇടവക കുട്ടികള്‍

ചാപ്പല്‍ ഓര്‍മ്മക്കൂടാരമായി ഒരുക്കി ക്രിസ്തുരാജ ഇടവക കുട്ടികള്‍


ഡാളസ്സ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക പള്ളി ഇടവകയിലെ കുഞ്ഞുങ്ങള്‍ തങ്ങളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണത്തിന്റെ ദിനത്തിന്റെ ഓര്‍മ്മയ്ക്കായ് പരി. അമ്മയുടെ നാമത്തില്‍ ഒരു ചാപ്പല്‍ പുനര്‍ നിര്‍മ്മിച്ചു നല്‍കി.

ഒരുവര്‍ഷത്തെ ഒരുക്കങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കും ശേഷം നടത്തിയ ദിവ്യകാരുണ്യസ്വീകരണത്തിന് ഷിക്കാഗോ രൂപത ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് സന്ദേശം നല്‍കി. അതിനു ശേഷം കുട്ടികളുടെ സാന്നിധ്യത്തില്‍ ഈ വര്‍ഷത്തെ വിശുദ്ധ കുര്‍ബാന സ്വീകരണത്തിന്റെ ഓര്‍മ്മയ്ക്കായി 

റീമോഡലിംങ്ങ് പൂര്‍ത്തിയാക്കിയ ചാപ്പല്‍ മാര്‍ ജോയി ആലപ്പാട്ട് വെഞ്ചരിച്ച് പരി. അമ്മയ്ക്ക് സമര്‍പ്പിച്ചു. കുട്ടികള്‍ അവരുടെ മാതാപിതാക്കളുടെ സഹകരണത്തോടെയാണ് ചാപ്പല്‍ കൂടുതല്‍ മനോഹരമാക്കി മാറ്റിയത്. ഏവര്‍ക്കും ഒരു വലിയ മാതൃകയുടെയും കൃപാഭിഷേകത്തിന്റെ മുഹൂര്‍ത്തമായിരുന്നു അത്.

ലിയാ മാടപറമ്പത്ത്, നേത്തന്‍ മാടപറമ്പത്ത്, നീയ തടത്തില്‍, മിലാഹ് എട്ടുപറയില്‍, അലക്‌സീസ് ചെമ്മാച്ചേല്‍, നീവാഹ് വിരുത്തിക്കുളങ്ങര, ക്ലെയര്‍ അരിച്ചിറ, നീയല്‍ ചെമ്മാച്ചേല്‍, കാതറിന്‍ സ്രാമ്പിച്ചിറ, എലിയറ്റ് മുടിക്കുന്നേല്‍, സഞ്ചന കാവില്‍, ജോഷ്വാ പുത്തന്‍പറവില്‍, ജോഷ്വാ ഏലൂര്‍, ജോര്‍ജ് കാരത്തുരുത്തേല്‍, ജറമിയ ഓളിയില്‍, ഫെലിക്‌സ് കോയിത്തറ, അഷേര്‍ തകടിയേല്‍, ജെസിക്ക അറയ്ക്കപറമ്പില്‍, സെയിറ കുടിലില്‍, എയ്ഡന്‍ പൗവ്വത്തേല്‍, ആഡ്രൂ പച്ചിക്കര, മിലന്‍ വിരുത്തിക്കുളങ്ങര, ജെമി കുഴിപ്പില്‍, ഗ്രയിസ് അത്തിമറ്റത്തില്‍, നിയ വിശാഖന്തറ, ജോഷ്യാ കണ്ടത്തില്‍, ബെഞ്ചമിന്‍ പയ്യമ്പള്ളില്‍, മലിയ ചേന്നക്കാട്ട്, സെറീന ചാമക്കാല എന്നീ കുട്ടികളുടെ മാതാപിതാക്കള്‍ ഇതില്‍ പങ്കുകാരായത്.

കുട്ടികളുടെ മാതാപിതാക്കളുടെ നേതൃത്വത്തില്‍ വിവിധ പ്രോഗ്രാമുകള്‍ നടത്തപ്പെട്ടു. വിവിധ ഇടവകകളില്‍ നിന്നും അനേകര്‍ സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. മക്കളുടെ ദിവ്യകാരുണ്യ സ്വീകരണ ഓര്‍മ്മയ്ക്കായി വ്യത്യസ്ഥമായി ഒരു ഓര്‍മ്മക്കൂടാരം ഒരുക്കാന്‍ മനസ്സ് കാണിച്ച മാതാപിതാക്കളെ ഏവരും അഭിനന്ദിച്ചു.