കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സംയുക്ത കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 3, 4 തിയ്യതികളില്‍

കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സംയുക്ത കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 3, 4 തിയ്യതികളില്‍


ന്യൂയോര്‍ക്ക്: ബ്രൂക്ലിന്‍, ക്വീന്‍സ്, ലോംങ് ഐലണ്ട് ഏരിയയിലെ (കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്  ചര്‍ച്ചസ്) പള്ളികളുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ സംയുക്ത കണ്‍വന്‍ഷന് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കൗണ്‍സിലിന്റെ 20-ാമത് കണ്‍വന്‍ഷന്‍ ആണിത്. ഓഗസ്റ്റ് 3, 4 തിയ്യതികളില്‍ ശനി, ഞായര്‍ ഫ്‌ളോറല്‍ പാര്‍ക്കിലെ 'ഔവര്‍ ലേഡി ഓഫ് സ്‌നോസ്' റോമന്‍ കാത്തലിക് പള്ളിയിലാണ് ചടങ്ങുകള്‍ നടക്കുന്നത്. 

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഇടവക വികാരിയും സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ജനറലുമായ റവ. ഡോ. വര്‍ഗീസ് വര്‍ഗീസ് (മീനടം) ആയിരിക്കും കണ്‍വന്‍ഷന്‍ പ്രാസംഗികന്‍.

കൗണ്‍സില്‍ ക്വയറിന്റെ ശ്രുതിമധുരമായ ഗാനങ്ങളും ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക്: പ്രസിഡന്റ്- ഫാ. ജോണ്‍ തോമസ് ആലുംമൂട്ടില്‍- (516) 9964887, സെക്രട്ടറി -ഫിലിപ്പോസ് സാമുവേല്‍ -(917) 3122902, ട്രഷറര്‍- ജോണ്‍ (സജി) താമരവേലില്‍- (917) 533 3566, ക്വയര്‍ ഡയറക്ടര്‍ ഫാ ജോര്‍ജ് മാത്യു, ക്വയര്‍ മാസ്റ്റര്‍- ജോസഫ് പാപ്പന്‍, ക്വയര്‍ കോ ഓര്‍ഡിനേറ്റര്‍-സി സി, മാത്യു പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍- മോന്‍സി മാണി.