അള്‍ത്താര ശുശ്രൂഷ പദവിയിലേക്ക് കുഞ്ഞുങ്ങളെ ഉയര്‍ത്തി ഡാളസ്സ് ഇടവക

അള്‍ത്താര ശുശ്രൂഷ പദവിയിലേക്ക് കുഞ്ഞുങ്ങളെ ഉയര്‍ത്തി ഡാളസ്സ് ഇടവക


ഡാളസ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവകയില്‍ പതിമൂന്ന് കുട്ടികള്‍ അള്‍ത്താര ശുശ്രൂഷയിലേക്ക് പ്രവേശിക്കപ്പെട്ടു. നിരന്തരമായ പരീശീലനത്തിലൂടെയും ആത്മീയമായി ഒരുക്കത്തിലൂടെയുമാണ് കുട്ടികളെ ഈ ശുശ്രൂഷയിലേക്ക് പ്രവേശിപ്പിച്ചത്.

എയ്ഡന്‍ കളരിക്കല്‍, ജെയ്മി കുഴിപ്പില്‍, എയ്ഡന്‍ കടവില്‍, ക്രിസ്റ്റഫര്‍ പോട്ടൂര്‍, ഐസക് ചാമക്കാല, എയ്ഡന്‍ പുതക്കാട്ട്, നോയല്‍ പച്ചിക്കര, എയ്ഡന്‍ പൗവത്തേല്‍, ജോണ്‍ പഴയിടത്ത്, സേവ്യര്‍ വില്ലൂത്തറ, ഐസയ അത്തിമറ്റത്തില്‍, എമ്മാനുവേല്‍ വില്ലൂത്തറ, നിയല്‍ ചെമ്മാച്ചേല്‍ എന്നിവര്‍ ശുശ്രൂഷയ്ക്കായ് പരിശീലനം പൂര്‍ത്തിയാക്കി അള്‍ത്താര ശുശ്രൂഷകരായി മാറിയത്.

തിരുക്കര്‍മ്മങ്ങള്‍ ഞായറാഴ്ച രാവിലെ 9.30ന് മാതാപിതാക്കളുമൊന്നിച്ചുള്ള പ്രദക്ഷിണത്തോടെ ആരംഭിച്ചു. ഇവരെ പ്രത്യേകം പ്രാര്‍ഥിച്ച് ഒരുക്കിയ മാതാപിതാക്കളെ വികാരി ഫാ. ബീന്‍സ് ചേത്തലില്‍ അഭിനന്ദിച്ചു.