ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് എക്യൂമെനിക്കല്‍ ഫെഡറേഷന്റെ ആദരാഞ്ജലികള്‍

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് എക്യൂമെനിക്കല്‍ ഫെഡറേഷന്റെ ആദരാഞ്ജലികള്‍


ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദേഹവിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി. ഇടഹ ജൂബിലി മെമ്മോറിയല്‍ ദേവാലയത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് റവ. സാം എന്‍ ജോഷ്വാ അനുശോചന പ്രമേയം അവതരിപ്പിച്ചു. ലളിതമായ ജീവിതം കൊണ്ടും നൂതനമായ ആശയങ്ങള്‍ കൊണ്ടും കത്തോലിക്കാ സഭയില്‍ വിപ്ലവകരങ്ങളായ മാറ്റങ്ങള്‍ കൊണ്ടുവന്ന മാര്‍പ്പാപ്പ മനുഷ്യസ്‌നേഹത്തിന്റെയും കരുണയുടെയും പ്രതീകമായിരുന്നു. ആര്‍ദ്രതയും മനസ്സലിവുമുള്ള ഒരു വലിയഇടയാനായിരുന്നു.   

പ്രസ്തുത യോഗത്തിനു ശേഷം പ്രസിഡന്റ് റവ. സാം എന്‍ ജോഷ്വായുടെ നേതൃത്വത്തില്‍ പ്രതിനിധി സംഘം മലങ്കര കത്തോലിക്കാ അമേരിക്ക- കാനഡ രൂപതയുടെ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ സ്റ്റേഫാനോസ് മെത്രാപ്പോലീത്തയെ സന്ദര്‍ശിക്കുകയും ഫെഡറേഷന്റെ ദുഃഖം അറിയിക്കുകയും അനുശോചന പ്രമേയം കൈമാറുകയും ചെയ്തു. നിയുക്ത വൈസ് പ്രസിഡന്റ് അനില്‍ തോമസ് അനുശോചനം പ്രസംഗം നടത്തി. മുന്‍ വൈസ് പ്രസിഡന്റ് റോയ് സി തോമസ് പോപ്പിന്റെ ഛായചിത്രത്തിനു മുന്നില്‍ പുഷ്പങ്ങള്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് കത്തീഡ്രല്‍ ദേവാലയത്തില്‍ മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട പ്രാര്‍ഥനയില്‍ പങ്കുചേരുകയും ചെയ്തു. ജോബി ജോര്‍ജ്, മനോജ് മത്തായി, ജോര്‍ജ് തോമസ്, ജോസഫ് വി തോമസ്, തോമസ് ജേക്കബ്, കളത്തില്‍ വര്‍ഗീസ്, ജയ് കെ പോള്‍, സജി തോമസ്, അച്ചാമ്മ മാത്യു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. ബിഷപ്പ് സെക്രട്ടറി ഫാ. നോബി അയ്യനേത്ത് പ്രതിനിധി സംഘത്തെ സ്വീകരിച്ചു.