മാര്‍ ജേക്കബ് തൂങ്കുഴിയുടെ നിര്യാണത്തില്‍ അനു ശോചനം രേഖപ്പെടുത്തി

മാര്‍ ജേക്കബ് തൂങ്കുഴിയുടെ നിര്യാണത്തില്‍ അനു ശോചനം രേഖപ്പെടുത്തി


ഷിക്കാഗോ: തൃശൂര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷച്ച് മാര്‍ ജേക്കബ്ബ് തുങ്കുഴി പിതാവിന്റെ നിര്യാണത്തില്‍ ഷിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് ആകാധമായ ദുഖം രേഘപ്പെടുത്തി.

1930-ല്‍ പാലാ വിളക്കുമാടത്ത് കര്‍ഷക കുടുംബത്തിലാണ് തുങ്കുഴി പിതാവിന്റെ ജനനം. കുടുംബം പിന്നിട് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലേക്കു കുടിയേറി. തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ആകുന്നതിനു മുമ്പ് അദ്ദേഹം മാനന്തവാടി രുപതായുടെ പ്രഥമ ബിഷപ്പ്, താരേശേരി രൂപതാ ബിഷപ്പ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ജീവന്‍ ടിവിയുടെ സ്ഥാപക ചെര്‍മാനായിരുന്ന അദ്ദേഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്യുന്ന ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെയും ചീച്ചി ആസ്ഥാനമായ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് ദ വര്‍ക്കര്‍ ഭക്ത സമൂഹത്തിന്റെയും സ്ഥാപകന്‍ കൂടിയാണ്. 

അഭിവന്ദ്യ മാര്‍ ജോക്കബ്ബ് തൂങ്കുഴി പിതാവ് ജീവിത വിശുദ്ധിയും ലാളിത്യവും ജീവിതത്തില്‍ കാത്തുസൂക്ഷിച്ച മഹത് വ്യക്തിയാണെന്ന് മാര്‍ ജോയി ആലപ്പാട്ട് പ്രത്യേകം എടുത്തു പറഞ്ഞു.     

മാനന്തവാടിയില്‍നിന്നും 1997 ഫെബ്രുവരിയില്‍ വിരുന്നുകരാനായി വന്ന് തൃശൂരിന്റെ ഹൃദയം കീഴടക്കിയ മാര്‍ തുങ്കുഴിയുടെ പുഞ്ചിരിയും പിതൃഹൃദയത്തിന്റെ ഊഷമളതയും വിശ്വാസിസമൂഹം ഒരിക്കലും മറക്കില്ലെന്ന് മാര്‍ ആലപ്പാട്ട് പ്രത്യേകം എടുത്തു പറഞ്ഞു. 

ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഇടയന്‍ എന്ന് ബൈബിളില്‍ പറഞ്ഞിരിക്കുന്നത് തുങ്കുഴി പിതാവിന്റെ കാര്യത്തിലും ശരിയാണ്. ഒരിക്കല്‍ പരിചയപ്പെട്ടു കഴിഞ്ഞാല്‍ പേര് പഠിച്ച് വയ്ക്കുകയും പേരു ചേര്‍ത്ത് വിളിക്കുകയും ചെയ്യുമായിരുന്നു. 

കബറടക്ക ശുശ്രുഷയുടെ ഒന്നാം ഘട്ടം തൃശൂര്‍ അതിരുപതാ മന്ദിരത്തിലാണ്. 12.15 വരെ തൃശൂര്‍ ഡോളേഴ്‌സ് ബസിലിക്ക പള്ളിയില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് 1.30ന് തൃശൂര്‍ സ്വരാജ് റൗണ്ട് ചുറ്റി ബസലിക്ക പള്ളിയില്‍ നിന്ന് ലൂര്‍ദ് പള്ളിയിലേക്ക് വിലാപയാത്ര. 22 തിങ്കള്‍ രാവിലെ ഒന്‍പതരയ്ക്ക് കബറടക്കശുശ്രുഷയുടെ രണ്ടാം ഘട്ടം തൃശൂര്‍ ലൂര്‍ദ്ദ് കത്തിഡ്രല്‍ ദേവാലയത്തില്‍ നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ഭൗതികശരീരം കോഴിക്കോട് കോട്ടുളിയിലെ ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെ ഹോം ഓഫ് ലൗ  ജനറലേറ്റിലേക്ക് കൊണ്ടുപോകും. വൈകിട്ട് ആറിന് കബറടക്ക ശുശ്രുഷയുടെ സമാപന തിരുകര്‍മ്മങ്ങള്‍ നടക്കും.