ചെന്നൈ: തമിഴ് ഹാസ്യ നടന്‍ റോബോ ശങ്കര്‍ അന്തരിച്ചു. 46 വയസായിരുന്നു. വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. മാരി, വിശ്വാസം എന്നീ സിനിമകളിലെ അഭിനയം ശ്രദ്ധ നേടി.