വിശാഖപട്ടണം: ഹൈദരാബാദിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. പക്ഷി ഇടിച്ചതോടെയാണ് 103 യാത്രക്കാരുമായി പുറപ്പെട്ട വിമാനം വിശാഖപട്ടണത്ത് അടിയന്തരമായി ലാന്‍ഡിങ് നടത്തിയത്.
ഐഎക്‌സ് 2658 നമ്പര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പൈലറ്റ് അടിയന്തര ലാന്‍ഡിങ് അഭ്യര്‍ഥിച്ചതായും ഹൈദരാബാദിലേക്കുള്ള യാത്ര ഉപേക്ഷിച്ച് വിശാഖപട്ടണം വിമാനത്താവളത്തില്‍ ഇറക്കിയത്. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും യാത്രക്കാരെ ഇറക്കുകയും ചെയ്തു.