ന്യൂയോര്‍ക്ക് ടാപ്പന്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ് ശ്രദ്ധേയമായി

ന്യൂയോര്‍ക്ക് ടാപ്പന്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ് ശ്രദ്ധേയമായി


ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന വാര്‍ഷിക ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന് ടാപ്പന്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഉജ്വല തുടക്കം.

2026 ജൂലൈ 15 മുതല്‍ 18 വരെ പെന്‍സില്‍വേനിയയിലെ ലാങ്കസ്റ്ററിലാണ്   കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്. 'കൃപയുടെ പാത്രങ്ങള്‍' എന്നതാണ് ചിന്താ വിഷയം.

കോണ്‍ഫറന്‍സ് പ്രചാരണത്തിന്റെയും രജിസ്‌ട്രേഷന്റെയും ഭാഗമായി ദേവാലയത്തില്‍ ആശ ജോര്‍ജ്, ബിജോ തോമസ് (ഭദ്രാസന കൗണ്‍സില്‍ അംഗം) എന്നിവരുള്‍പ്പെടുന്ന കോണ്‍ഫറന്‍സ് ടീം സന്ദര്‍ശനം നടത്തി.

ദേവാലയ സെക്രട്ടറി ഫിന്‍ലി ജോണ്‍, ട്രഷറര്‍ ബിജു വര്‍ഗീസ് എന്നിവരും സന്നിഹിതരായിരുന്നു.

ആശ ജോര്‍ജ് കോണ്‍ഫറന്‍സ് ടീമിനെ സ്വാഗതം ചെയ്യുകയും പരിചയപ്പെടുത്തുകയും ചെയ്തു.

ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ ചിന്താ വിഷയം,  കോണ്‍ഫറന്‍സ് തിയ്യതി, സമയം, സ്ഥലം, പ്രഭാഷകര്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങളും  കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ രജിസ്‌ട്രേഷന്‍ നിരക്കുകളുടെ വിശദാംശങ്ങളും നല്‍കിയ ആശ ജോര്‍ജ്  ഇടവകാംഗങ്ങളെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിച്ചു.  

ഡോ. തോമസ് മാര്‍ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെയിന്റ് ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോര്‍ജ് (ലോങ്ങ്  ഐലന്‍ഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിന്‍ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം) എന്നിവരാണ് കോണ്‍ഫറന്‍സിലെ പ്രധാന പ്രഭാഷകര്‍.

റാഫിള്‍ പ്രോഗ്രാം, സമ്മാനങ്ങള്‍,  കോണ്‍ഫറന്‍സിനെ പിന്തുണയ്ക്കുന്നതിനുള്ള സ്‌പോണ്‍സര്‍ഷിപ്പ് അവസരങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കിയ ബിജോ തോമസ്  ഇടവകാംഗങ്ങളോട് സുവനീറിലേക്ക് ലേഖനങ്ങള്‍ അയക്കാന്‍ ആവശ്യപ്പെടുകയും പരസ്യങ്ങള്‍ക്കായുള്ള വിവിധ വ്യക്തിഗത, ബിസിനസ് നിരക്കുകളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

കോണ്‍ഫറസിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന ജോഷ്വയുടെ സൈറ്റ് ആന്റ് സൗണ്ട് തിയേറ്റര്‍ സന്ദര്‍ശനം ഉള്‍പ്പെടെയുള്ള പ്രോഗ്രാമുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കിയ  ആശ ജോര്‍ജ്  ട്രൈ-സ്റ്റേറ്റ് ഏരിയയില്‍ നിന്ന് കോണ്‍ഫറന്‍സിലേക്കുള്ള യാത്ര സൗകര്യത്തിനായി ഒരു ചാര്‍ട്ടര്‍ ബസ് ലഭ്യമായിരിക്കുമെന്നും  അറിയിച്ചു.

ദേവാലയ വികാരി ഫാ. തോമസ് മാത്യു രജിസ്‌ട്രേഷന്‍ കിക്കോഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എല്ലാ അംഗങ്ങളെയും അച്ചന്‍ പ്രോത്സാഹിപ്പിക്കുകയും കോണ്‍ഫറന്‍സ് ടീമിന്റെ സമര്‍പ്പണത്തിനു നന്ദി പറയുകയും ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്കായി https://fycnead.org/  സന്ദര്‍ശിക്കുകയോ ഫാ. അലക്‌സ് കെ ജോയ് (കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍): 973-489-6440, ജെയ്സണ്‍ തോമസ് (കോണ്‍ഫറന്‍സ് സെക്രട്ടറി): 917-612-8832, ജോണ്‍ താമരവേലില്‍ (കോണ്‍ഫറന്‍സ് ട്രഷറര്‍): 917-533-3566 എന്നിവരുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.