എസ്.എഫ്.ഐ മുൻ നേതാക്കളായ ആർഷോയും വിദ്യയും വിവാഹിതരായി

എസ്.എഫ്.ഐ മുൻ നേതാക്കളായ ആർഷോയും വിദ്യയും വിവാഹിതരായി


തൃക്കരിപ്പൂർ: എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയും മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.

ഇരുവരും പരസ്പരം പുഷ്പഹാരം അണിഞ്ഞാണ് വിവാഹചടങ്ങുകൾ പൂർത്തിയാക്കിയത്. വിദ്യയുടെ മാതാവ് സുശീല, സഹോദരിമാരായ ദിവ്യയും ധന്യയും, ആർഷോയുടെ പിതാവ് സി.പി. മണി എന്നിവരും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ നേതാക്കളായ വി.പി. സജീവ്, ശിവപ്രസാദ്, വി.പി. സാനു, രജീഷ് വെള്ളാട്ട് എന്നിവരും സന്നിഹിതരായിരുന്നു.

കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ സ്വദേശിനിയാണ് വിദ്യ. പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ സ്വദേശിയാണ് ആർഷോ.

പൊതുരംഗത്ത് സജീവമായിരുന്ന ഇരുവരും മുൻപ് വിവിധ വിവാദങ്ങളുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. വ്യാജരേഖ ചമച്ച് അധ്യാപക നിയമനം നേടിയെന്ന കേസിൽ വിദ്യ പ്രതിയായിരുന്നു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് ആർഷോയുടെ ചില പ്രതികരണങ്ങളും നിലപാടുകളും രാഷ്ട്രീയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

നീണ്ടകാലത്തെ സൗഹൃദത്തിനൊടുവിലാണ് ഇരുവരും വിവാഹജീവിതത്തിലേക്ക് കടന്നത്.