ഷിക്കാഗോ: ജനുവരിയില്‍ നടന്ന കേരളാ കണ്‍വെന്‍ഷന്റെ ഭാഗമായി നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഫോമാ സെന്‍ട്രല്‍ റീജിയന്‍ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കൂടുതല്‍ സഹായങ്ങള്‍ അര്‍ഹരായവര്‍ക്ക് നല്‍കിയതായി ഫോമാ റീജിയണല്‍ വൈസ് പ്രസിഡണ്ട് ജോണ്‍സന്‍ കണ്ണൂക്കാടന്‍ അറിയിച്ചു.
കേരളം കണ്‍വെന്‍ഷനോടനുബന്ധിച്ച് നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയ സെന്‍ട്രല്‍ റീജിയന്‍ ഏറ്റവും ഒടുവില്‍ തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന അമ്മ എന്ന വയോജന മന്ദിരത്തിന് 25 എയര്‍ ബെഡുകള്‍ നല്‍കി മറ്റു സംഘടനകള്‍ക്ക് തന്നെ മാതൃകയായി.
102 അന്തേവാസികള്‍ ഉള്ള ഈ മന്ദിരത്തിന് വീല്‍ ഷെയറുകള്‍ ഉള്‍പ്പെടെ നിരവധി സഹായങ്ങള്‍ മുന്‍പും സെന്‍ട്രല്‍ റീജിയന്‍ നല്‍കിയിട്ടുണ്ടെന്ന് ജോണ്‍സന്‍ കണ്ണൂക്കാടന്‍ അറിയിച്ചു.
ഈ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് എല്ലാ പിന്തുണയും നല്‍കുന്ന ഷിക്കാഗോ മലയാളി സമൂഹത്തിന് ജോണ്‍സന്‍ കണ്ണൂക്കാടന്‍ നന്ദി രേഖപ്പെടുത്തി.
