അംബാനിയുടെ 3716 കോടി രൂപയുടെ വീട് ഇ ഡി പിടിച്ചെടുത്തു

അംബാനിയുടെ 3716 കോടി രൂപയുടെ വീട് ഇ ഡി പിടിച്ചെടുത്തു


ന്യൂഡല്‍ഹി: കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് അനില്‍ അംബാനിയുടെ 3716 കോടി രൂപ വില മതിക്കുന്ന അബോഡ് എന്ന വസതി പിടിച്ചെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്. വ്യാഴാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാനും അംബാനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ സാമ്പത്തിക ക്രമക്കേടുകളും വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ അന്വേഷണം നടത്തുന്നതിനായി സുപ്രിം കോടതിയുടെ നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഇതിനിടെ 12,000 കോടി രൂപയുടെ സ്വത്താണ് ഇ ഡി പിടിച്ചെടുത്തിരിക്കുന്നത്.