കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ആക്രമണമുണ്ടായത്. നിലവില്‍ കെ എസ് യു ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റിലാണെന്ന് ഡി ജി പി വ്യക്തമാക്കി.
മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരുക്കേറ്റത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതില്‍ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൗണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്.
സ്ഥിതിഗതികള്‍ വഷളായതോടെ മന്ത്രി യാത്ര റദ്ദാക്കി. കണ്ണൂരില്‍ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിക്കെതിരേ പ്രതിഷേധമുണ്ടായിരുന്നു. പൊലീസ് വലയം ഭേദിച്ച് മന്ത്രിയെ കൈയേറ്റം ചെയ്യുകയായിരുന്നു. പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്. തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹത്തോടെയാണ് വീണാ ജോര്‍ജിനെ ആശുപത്രയിലേക്ക് മാറ്റിയത്.
