ഗാര്‍ലന്റ് സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ പെരുന്നാളിനു കൊടിയേറ്റി

ഗാര്‍ലന്റ് സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ പെരുന്നാളിനു കൊടിയേറ്റി


ഗാര്‍ലന്റ്: ഭക്തിനിര്‍ഭര ചടങ്ങുകളോടെ ഗാര്‍ലന്റ് സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ ദുക്‌റാന തിരുനാള്‍ ആഘോഷിക്കുകയും പെരുന്നാളിനു കൊടിയേറുകയും ചെയ്തു. ദിവ്യബലിക്ക് റവ. ഫാ. സിബി സെബാസ്റ്റ്യന്‍ (വികാരി) മുഖ്യകാര്‍മ്മികത്വം വഹിച്ചു. തിരുകര്‍മങ്ങളിലും സ്‌നേഹവിരുന്നിലും വിശ്വാസികള്‍ പങ്കെടുത്തു.

സര്‍വവിധ അലങ്കാരങ്ങളോടെ ഇടവക മധ്യസ്ഥന്റെ വിശുദ്ധ തിരുസ്വരൂപം പള്ളിയിലെ പ്രധാന കവാട ഭാഗത്ത് എഴുന്നള്ളിച്ചുവെച്ചിരുന്നത് വിശ്വാസികളില്‍ ഏറെ കൗതുകം സൃഷ്ടിച്ചു.

പെരുന്നാള്‍ ജൂലൈ 7 തിങ്കളാഴ്ച വൈകുന്നേരം 8:30ന് കോടിയിറക്കം നടത്തി സമാപിക്കും. ജൂലൈ 4 വെള്ളിയാഴ്ച സെന്റ് തോമസ് നൈറ്റ്, ഇടവക അംഗങ്ങളുടെ കലാപരിപാടികളും ജൂലൈ 5 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് പ്രശസ്ത ഗായകന്‍ ഫ്രാങ്കോ നയിക്കുന്ന ഗാനമേളയും ഒരുക്കിയിരിക്കുന്നു.