എഡ്മണ്ട്: കാന്‍സര്‍ ബാധിച്ച് ആറുമാസമായി ഗുരുതരാവസ്ഥയിലായിരുന്ന സൂരജ് ബാലന്‍ 2025 മാര്‍ച്ച് 25ന് എഡ്മണ്ടില്‍ നിര്യാതനായി.
മാസങ്ങള്‍ നീണ്ട ചികിത്സ വൈകാരികമായും സാമ്പത്തികമായും അദ്ദേഹത്തിനും കുടുംബത്തിനും അവിശ്വസനീയമാംവിധം വെല്ലുവിളി നിറഞ്ഞതായിരുന്നു.
ശവസംസ്‌കാര ചെലവുകള്‍ക്കായി കുടുംബത്തെ സഹായിക്കുന്നതിനും, കുട്ടികളായ സന്യ, റിയ എന്നിവരുടെ വിദ്യാഭ്യാസത്തിന് പിന്തുണ നല്‍കുന്നതിനുമായി, സുഹൃത്തുക്കള്‍ ചേര്‍ന്ന് ഗോ ഫണ്ടിലൂടെ ധനസമാഹരണം ആരംഭിച്ച് സഹായമനസ്‌കരുടെ സംഭാവനകള്‍ അഭ്യര്‍ത്ഥിച്ചു.
GO FUND FOR SURAJ BALAN
കാന്‍സറിനോട് പൊരുതി മരിച്ച സൂരജ് ബാലന്റെ കുടുംബത്തെ സഹായിക്കാന്‍ സുഹൃത്തുക്കള്‍ സഹായനിധി രൂപീകരിച്ചു
