കേരള അസോസിയേഷന്‍ ഓഫ് ഡാലസ് സീനിയര്‍ ഫോറം ഏപ്രില്‍ 27ന്

കേരള അസോസിയേഷന്‍ ഓഫ് ഡാലസ് സീനിയര്‍ ഫോറം ഏപ്രില്‍ 27ന്


ഗാര്‍ലന്‍ഡ് (ഡാളസ്): കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ സീനിയര്‍ ഫോറം 'മധുരമോ മാധുര്യമോ' സംഘടിപ്പിക്കുന്നു. ഏപ്രില്‍ 27 ശനിയാഴ്ച രാവിലെ 10.30 മുതലാണ് പരിപാടികള്‍ ആരംഭിക്കുന്നത്.

പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ തൈറോയ്ഡ് ഡിസീസ് എന്ന വിഷയത്തെ അധികരിച്ച് ഡോ. അജി ആര്യന്‍കാട്ടും, ഡിപ്രഷന്‍ ആന്‍ഡ് ഏജിഗിനെ കുറിച്ച് ബീന മണ്ണില്‍ (സൈക്യാട്രിക് നഴ്‌സ് പ്രാക്റ്റീഷനര്‍) പ്രഭാഷണം നടത്തും.

സീനിയര്‍ ഫോറത്തില്‍ എല്ലാ അസോസിയേഷന്‍ അംഗങ്ങളും അഭ്യുദയകാംക്ഷികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ജെയ്‌സി ജോര്‍ജ്, അസോസിയേഷന്‍ സെക്രട്ടറി മന്‍ജിത് കൈനിക്കര എന്നിവര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയ്‌സി ജോര്‍ജ് 469 688 2065, ബേബി കൊടുവത്ത് 214 608 8954.