റ്റാമ്പാ: മുപ്പത്തി അഞ്ചാം വര്‍ഷത്തിലേക്കു കടക്കുന്ന സെന്‍ട്രല്‍ ഫ്‌ളോറിഡയിലെ ആദ്യത്തെ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ലോറിഡ (എം എ സി എഫ്) 2025 കമ്മിറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനം മാര്‍ച്ച് 29-ന് റ്റാമ്പായിലെ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കമ്മ്യൂണിറ്റി ഹാളില്‍ നടത്തുന്നു. റ്റാമ്പാ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്ലാനിംഗ് വൈസ് പ്രസിഡന്റ് സ്മിത രാധാകൃഷ്ണനാണ് മുഖ്യാതിഥി. ടോജിമോന്‍ പൈത്തുരുത്തേലിന്റെയും സെക്രട്ടറി ഷീല ഷാജുവിന്റെയും ട്രഷറര്‍ സാജന്‍ കോരതിന്റെയും നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി ഇതിനോടകം എല്ലാം തയ്യാറെടുത്തു കഴിഞ്ഞു.
എം എ സി എഫ് വിമന്‍സ് ഫോറം നടത്തുന്ന ഫാഷന്‍ ഫിയസ്റ്റ മുതിര്‍ന്നവര്‍ക്കും കുട്ടികളും ഒരുപോലെ ആസ്വദിക്കാവുന്ന ആകര്‍ഷകമായ ഫാഷന്‍ ഷോ ആയിരിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി കുട്ടികളുടേയും മുതിര്‍ന്നവരുടെയും നൃത്തനൃത്തങ്ങള്‍ മറ്റു കലാപരിപാടികള്‍ എന്നിവയും നടത്തക്കും.
എം എ സി എഫ് കമ്മിറ്റിയുടെ ഭാഗമായി വനിതാ അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്ന വിമന്‍സ് ഫോറം, വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി എഡ്യൂക്കേഷന്‍ ആന്‍ഡ് എംപവര്‍മെന്റ് കമ്മിറ്റി, മലയാളി സമൂഹത്തിന്റെ കലാപ്രതിഭകള്‍ക്കായി ആര്‍ട്‌സ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി, കായികപ്രേമികള്‍ക്കായി സ്‌പോര്‍ട്‌സ് കമ്മിറ്റി എന്നിവയും രൂപീകരിച്ചു.