റാലി, നോര്‍ത്ത് കരോലിന: ഫ്യൂച്ചര്‍ ബിസിനസ് ലീഡേഴ്‌സ് ഓഫ് അമേരിക്ക ദേശീയതലത്തില്‍ നടത്തിയ പ്രസംഗ മത്സരത്തില്‍ മലയാളി വിദ്യാര്‍ഥിനി എഡ്‌ന എലിസ സാബിന്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
കാലിഫോര്‍ണിയയിലെ അനാഹൈമില്‍ നടന്ന നാഷണല്‍ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സിലാണ് എഡ്‌ന ഈ ഉന്നത വിജയം നേടിയത്. എഫ് ജെ കാര്‍നേജ് മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ എഡ്‌ന, സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം നേടിയാണ് ദേശീയതലത്തില്‍ മത്സരിച്ചത്.
'സാമൂഹ്യ സേവനത്തിലൂടെ ആര്‍ജ്ജിക്കുന്ന കഴിവുകളും അവയുടെ പ്രാധാന്യവും' എന്ന വിഷയത്തെക്കുറിച്ചാണ് എഡ്‌ന സംസാരിച്ചത്.
റാലിയില്‍ താമസിക്കുന്ന സബിന്‍ തോമസിന്റെയും എലിസബത്ത് സബിന്റെയും മകളാണ് എഡ്‌ന.