മാര്‍ അത്തനേഷ്യസ് കോളേജ് യു എസ് എആലുമ്‌നി ഉദ്ഘാടനം ചെയ്തു

മാര്‍ അത്തനേഷ്യസ് കോളേജ് യു എസ് എആലുമ്‌നി ഉദ്ഘാടനം ചെയ്തു


ഷിക്കാഗോ: അമേരിക്കയിലുള്ള മാര്‍ അത്തനേഷ്യസ് ആര്‍ട്‌സ്ആന്റ്സയന്‍സ്കോളേജിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയായ മാര്‍ അത്തനേഷ്യസ് കോളേജ് ആര്‍ട്‌സ് ആന്റ്സയന്‍സ്യു എസ് എ ആലുമ്‌നിയുടെ ഉദ്ഘാടനം എം എ കോളേജ് അസോസിയേഷന്‍ സെക്രട്ടറിയും ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ ഡോ. വിന്നി വര്‍ഗീസിന്റെ അധ്യക്ഷതയില്‍ സൂം പ്ലാറ്‌ഫോമില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍ നിര്‍വഹിച്ചു.

മണ്മറഞ്ഞ അധ്യാപകരെയും വിദ്യാര്‍ഥികളെയും അനുസ്മരിച്ചുകൊണ്ടുള്ള മൗനപ്രാര്‍ഥനയോടും ജാനിയ പീറ്ററിന്റെ പ്രാര്‍ഥനാ ഗാനത്തോടെയും യോഗം ആരംഭിച്ചു. യു എസ് എ ചാപ്റ്റര്‍ പുന:സംഘടിപ്പിക്കാന്‍ മുന്‍കൈയെടുത്ത പ്രസിഡണ്ട് സാബു സ്‌കറിയമാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് ആര്‍ട്‌സ്ആന്റ്സയന്‍സ് യു എസ് എ അലുമ്‌നി പുന:സംഘടിപ്പിക്കുന്നതിനെ കുറിച്ച് വിവരിച്ചു. 

ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ്, കോതമംഗലം എം എല്‍ എ ആന്റണി ജോണ്‍, മൂവാറ്റുപുഴ എം എല്‍ എ മാത്യു കുഴല്‍നാടന്‍, എം എ കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ്,എം എ കോളേജ്ആലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫസര്‍കെ എം കുര്യാക്കോസ്,അലുമ്‌നി അസോസിയേഷന്‍ സെക്രട്ടറിയുംഅസിസ്റ്റന്റ് പ്രിന്‍സിപ്പാളുമായ ഡോ. എബി പി വര്‍ഗീസ്, പി ഒ ജോര്‍ജ്ജ്, ജിയോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ജോബി മാത്യു സ്വാഗതവും ജോര്‍ജ്ജ് മാലിയില്‍ നന്ദിയും പറഞ്ഞു. എല്‍സാജുബ് എം സി ആയിരുന്നു.