മാര്‍ത്തോമ്മ ക്വയര്‍ ഫെസ്റ്റ്

മാര്‍ത്തോമ്മ ക്വയര്‍ ഫെസ്റ്റ്


ടൊറന്റോ: മാര്‍ത്തോമ്മ സഭയുടെ മിഡ് വെസ്റ്റ് റീജിയന്റെ 28-ാമത് ക്വയര്‍ ഫെസ്റ്റ് വിപുലമായ രീതിയില്‍ മില്‍ട്ടന്‍ സെന്റ് മാത്യൂസ് മാര്‍ത്തോമ പള്ളി അങ്കണത്തില്‍ നടന്നു. ഷിക്കാഗോ, മിഷിഗന്‍, ഡിട്രോയിറ്റ്, ലണ്ടന്‍, മര്‍ഖാം എന്നീ ഇടവകകളില്‍ നിന്നുമുള്ള നാനൂറോളം ഗായക സംഘാംഗങ്ങള്‍ സ്വര്‍ഗ്ഗീയ വിരുന്ന് നടത്തി. 

അന്ന മാത്യു കണ്‍വീനറായും റവ. സിബു മാത്യു പ്രസിഡന്റായും ഈ സംഗമത്തിന് നേതൃത്വം നല്‍കി. 

ചാണ്ടി സ്‌കറിയയുടെ നേതൃത്വത്തിലുള്ള ക്വയര്‍ ഓസം ഗോഡ് എന്ന വിഷയത്തിലൂന്നിയ അത്ഭുതകരമായ ഗാനശുശ്രൂ, നിര്‍വഹിച്ചു. ഡോ. ഷാജി എം ജോസഫ് മുഖ്യ സ്‌പോണ്‍സര്‍ ആയിരുന്നു.