ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ മാസം മൂന്നാം തിയ്യതി മുതല്‍ ആറാം തിയ്യതി വരെ ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലന്‍ഡിലുള്ള മാരിയറ്റ് ഹോട്ടലില്‍ നടത്തപ്പെടുന്നു.
നോര്‍ത്ത് അമേരിക്ക ഭദ്രാസന ബിഷപ്പ് ഡോ. എബ്രഹാം മാര്‍ പൗലോസ്, അടൂര്‍ ഭദ്രാസന ബിഷപ് മാത്യൂസ് മാര്‍ സെറാഫിം, ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ഇന്ത്യ മിനിസ്ട്രിസ് സ്ഥാപകരായ ഡോ. പി സി മാത്യു, സിബി മാത്യു എന്നിവര്‍ മുഖ്യ പ്രസംഗകരായിരിക്കും. ഇംഗ്ലീഷ്/ യൂത്ത്/ ചില്‍ഡ്രന്‍ ട്രാക്കുകള്‍ക്ക് മുഖ്യ പ്രസംഗകരോടൊപ്പം വിവിധ സെഷനുകള്‍ക്ക് ടോം ഫിലിപ്പ്, ഡോ. സുസന്‍ തോമസ്, ഡോ. ഷിബി എബ്രഹാം, ബെറ്റ്‌സി ചാക്കോ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കുന്നു. ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ തീം ''കുടുംബം: വിശ്വാസഭൂമിക'' അഥവാ 'Family: Faithscape' എന്നതാണ്.
എല്ലാവരെയും ഉള്‍ക്കൊള്ളുക എന്ന കാഴ്ചപ്പാടില്‍ മലയാളം അഡല്‍ട്ട്‌സ്, ഇംഗ്ലീഷ് അഡല്‍ട്ട്‌സ്, യുവജനങ്ങള്‍, കുട്ടികള്‍/ ഭിന്ന ശേഷിയുള്ള കുട്ടികള്‍ എന്നിങ്ങനെ നാലു ട്രാക്കുകളാണ് ഈ വര്‍ഷം ക്രമീകരിച്ചിരിക്കുന്നത്. mtfc2025.org എന്ന വെബ്‌സൈറ്റിലൂടെ കോണ്‍ഫറന്‍സിനു രജിസ്റ്റര്‍ ചെയ്യുന്നതിനു സാധിക്കും.
ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിനു ആതിഥ്യം നല്‍കുന്നത് നോര്‍ത്ത് ഈസ്റ്റ് ആര്‍ എ സിയാണ്.
കോണ്‍ഫറന്‍സിന്റെ നടത്തിപ്പിനായി ഭദ്രാസന ബിഷപ്പ് ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ അധ്യക്ഷനും റവ. വി റ്റി തോമസ് (വൈസ് പ്രസിഡന്റ്), തോമസ് ജേക്കബ്- ഷാജി (ജനറല്‍ കണ്‍വീനര്‍), കുര്യന്‍ തോമസ് (ട്രഷറര്‍), ബെജി റ്റി ജോസഫ് (അക്കൗണ്ടന്റ്), റവ. ജോര്‍ജ് ഏബ്രഹാം (ഭദ്രാസന സെക്രട്ടറി), ജോര്‍ജ് പി ബാബു (ഭദ്രാസന ട്രഷറര്‍) എന്നിവരുള്‍പ്പെട്ട വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
വിവിധ സബ് കമ്മിറ്റികളുടെ ചെയര്‍ പേഴ്‌സണ്‍മാരായി റവ. ഡോ. പ്രമോദ് സഖറിയ, റവ. ജോസി ജോസഫ്, റവ. ക്രിസ്റ്റോഫര്‍ പി ഡാനിയേല്‍, റവ. ജോണ്‍ ഫിലിപ്പ്, റവ. അജിത് വര്‍ഗീസ്, റവ. ആശിഷ് തോമസ് ജോര്‍ജ്, റവ. ജോബിന്‍ ജോണ്‍, റവ. ജോണ്‍സന്‍ ഡാനിയേല്‍, റവ. എം സി വര്ഗീസ്, റവ. റ്റി എസ്സ് ജോസ്. റവ. പി എം തോമസ്, റവ. ഡോ. മോനി മാത്യു, റവ. ജെയ്സണ്‍ വര്ഗീസ് എന്നിവരും കണ്‍വീനര്‍മാരായി ശാമുവേല്‍ കെ ശാമുവേല്‍, സി വി സൈമണ്‍കുട്ടി, ഡോ. ജോണ്‍ കെ തോമസ്, ജിജി ടോം, റോയ് സി തോമസ്, സജി ജോര്‍ജ്, ജിബി പി മാത്യു, റിനു വര്‍ഗീസ്, ബിജു ചാക്കോ, കോരുത് മാത്യു, ചെറിയാന്‍ വര്‍ഗീസ്, ഷേര്‍ളി തോമസ്, ഡോ. ബെറ്റസി മാത്യു, സ്‌നേഹ ഷോണ്‍, സൂസന്‍ ചെറിയാന്‍ വര്‍ഗീസ്, നീതി പ്രസാദ് എന്നിവരും പ്രവര്‍ത്തിക്കുന്നു.