ടോറോന്റോ: തണല്‍ കാനഡയുടെ ഈ വര്‍ഷത്തെ ഭരണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. സൂം പ്ലാറ്റ്‌ഫോമില്‍ ഓണ്‍ലൈന്‍ ആയി നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് ഈ വര്‍ഷത്തെ ഭാരവാഹികളെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തത്.
ജോസ് തോമസ്- പ്രസിഡന്റ്, നിഷ മേച്ചേരി- വൈസ് പ്രസിഡന്റ്, പോള്‍ കരിന്തോളില്‍- ജനറല്‍ സെക്രട്ടറി, ബൈജു മാണി- ജോയിന്റ് സെക്രട്ടറി,
റോബിന്‍സ് കുര്യാക്കോസ്- ട്രെഷറര്‍, ലക്ഷ്മി പരോള- ജോയിന്റ് ട്രഷറര്‍.
എസ്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍: ജോമി കാര്യാമഠം, മാത്യു പോത്തന്‍, അനില്‍ കുരിയന്‍, ബിബു എബ്രഹാം, ജോഷി ജോര്‍ജ്, ഷെറിന്‍ സന്തോഷ്,
ബിജു സെബാസ്റ്റ്യന്‍, ജോമി സെബാസ്റ്റ്യന്‍, ജിബ്സണ്‍ ജേക്കബ്, സ്മിത അനൂ, ഷാജു കൂവേലി.
ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍: ജോസ് തോമസ്, ബിജോയ് വര്‍ഗീസ്, ജോഷി കൂട്ടുമ്മേല്‍, ജോസഫ് തോമസ്, ജോസഫ് തോമസ് ഒലേടത്ത്, ജോണ്‍സണ്‍ ഇരിമ്പന്‍.
ജോസ് ജോര്‍ജ്, സാബു കാട്ടുകുടി എന്നിവര്‍ ഇന്റെര്‍ണല്‍ ഓഡിറ്റര്‍സ് ആയും തോമസ് ആലുംമൂട്ടില്‍ എക്‌സ്റ്റേര്‍ണല്‍ ഓഡിറ്റര്‍ ആയും സേവനം അനുഷ്ഠിക്കും.
കഴിഞ്ഞ വര്‍ഷം കാനഡയിലും കേരളത്തിലുമായി അറുപത്തി ഒന്ന് വ്യക്തികള്‍ക്കും അവരുടെ കുടുംബത്തിനും ഏകദേശം പതിനഞ്ചു ലക്ഷം രൂപ നല്‍കി സഹായിക്കുവാന്‍ സാധിച്ചു. തണല്‍ അംഗങ്ങളായ ഓരോരുത്തരും പത്ത് ഡോളര്‍ വീതം മാസം തോറും നല്‍കിയ തുകയും മറ്റ് സംഭാവനകളും സ്വരുക്കൂട്ടിയാണ് ഇതിനാവശ്യമായ പണം കണ്ടെത്തിയത്.
തണല്‍ കാനഡ മെയ് സംഘടിപ്പിച്ച മെഗാ മ്യൂസിക്കല്‍ കള്‍ച്ചറല്‍ പ്രോഗ്രാം ''തണല്‍ സന്ധ്യ''യില്‍ നിന്നും നീക്കിയിരിപ്പു ലഭിച്ച പതിനായിരത്തോളം ഡോളര്‍ ഉപയോഗിച്ച് ഇരുപത്തിഅഞ്ച് നിര്‍ധനരായ രോഗികളുടെ കുടുംബങ്ങള്‍ക്കു കൂടി സഹായം എത്തിക്കുവാന്‍ സാധിച്ചു.
തണല്‍ കാനഡയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകാന്‍ ആഗ്രഹമുള്ള സന്മനസുകള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്ക് ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്. ജോഷി കൂട്ടുമ്മേല്‍- 416 877 2763, ജോസ് തോമസ്- 647 856 9965, പോള്‍ കരിന്തോളില്‍- 647 895 3078, റോബിന്‍സ് കുര്യാക്കോസ്- 647 721 5770.