സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയ്ക്ക് പുതു നേതൃത്വം

സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയ്ക്ക് പുതു നേതൃത്വം


ന്യൂയോർക്ക്:  സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (STEFNA) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

വിവിധ ക്രൈസ്തവ സഭകളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി വിപുലമായ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. പുതിയ ഭാരവാഹികളുടെ വിവരങ്ങൾ താഴെ നൽകുന്നു:

ഭാരവാഹികൾ (2026):
പ്രസിഡന്റ്: റവ. ഫാ. ജോൺ തോമസ്
വൈസ് പ്രസിഡന്റുമാർ: റവ. ബിജു പി. സൈമൺ, ജോസഫ് വി. തോമസ് (ലേ വൈസ് പ്രസിഡന്റ്)
സെക്രട്ടറി: ജോബി ജോർജ്
ജോയിന്റ് സെക്രട്ടറിമാർ:  ശോശാമ്മ തോമസ്, അനിൽ തോമസ് 
ട്രഷറർ: ജോൺ താമരവേലിൽ
ജോയിന്റ് ട്രഷറർ: സജി തോമസ് 
ഓഡിറ്റർ: തോമസ് തടത്തിൽ
ക്വയർ കോർഡിനേറ്റർ: കെ. എം. മാത്യു
യൂത്ത് കോർഡിനേറ്റർ: റവ. സബിൻ ജോ ബെൻസൺ
പി.ആർ.ഒ (ജഞഛ): ഷാജി തോമസ് ജേക്കബ്

പ്രധാന പരിപാടികൾ:

വരും വർഷത്തിൽ സംഘടനയുടെ നേതൃത്വത്തിൽ വിപുലമായ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്:

സംഘടനയുടെ ഉദ്ഘാടന സമ്മേളനം (ജൂൺ 28)
പിക്‌നിക് (സെ്ര്രപംബർ 5, ശനിയാഴ്ച)
ഫെലോഷിപ്പ് ഡിന്നർ (സെപ്തംബർ 28, ഞായറാഴ്ച)
ക്രിസ്മസ്  പുതുവത്സരാഘോഷങ്ങൾ (ജനുവരി മൂന്നാം ഞായറാഴ്ച)
മലയാളി ക്രൈസ്തവ സഭകളുടെ ഏകോപനത്തിനും, സംഘടനയുടെ ആത്മീയസാമൂഹിക പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും പുതിയ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു. 

ന്യൂയോർക്കിലെയും പരിസര പ്രദേശങ്ങളിലെയും മലയാളി സമൂഹത്തിന്റെ ഐക്യത്തിനും സാംസ്‌കാരിക വളർച്ചയ്ക്കുമായി ഫെഡറേഷൻ തുടർന്നും ശക്തമായി പ്രവർത്തിക്കുമെന്ന് പുതിയ നേതൃത്വം വ്യക്തമാക്കി.