ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പഞ്ചാരിമേളം അരങ്ങേറ്റം നടന്നു. ശ്രീഗുരുവായൂരപ്പന്‍ ടെമ്പിള്‍ മാരാര്‍ കൂടിയായ മനോജ് മാരാരുടെ ശിക്ഷണത്തില്‍ 11 പേരാണ് പരിശീലനം പൂര്‍ത്തിയാക്കി അരങ്ങേറ്റം നടത്തിയത്.
നീല്‍ അശ്വിന്‍ മണി, ഗീത അയ്യര്‍, പ്രേംകുമാര്‍ മോങ്ങാട്ടില്‍, ജോണ്‍ മേലത്തേതില്‍, വിനോയ് കായിച്ചിറയില്‍, ശ്രീജിത്ത് ശശി കുമാര്‍, ബിജു ജോസഫ്, സന്ദീപ് ജെ, രാമചന്ദ്രന്‍ വടക്കേമഠം, ടോസ് കണ്ടാരപ്പള്ളില്‍, സാരംഗ് ഷിജു എന്നിവരാണ് ഗുരു മനോജ് മാരാരോടൊപ്പം പഞ്ചാരിമേളം നടത്തിയത്.
ഒരു വര്‍ഷത്തെ പരിശീലനത്തിലൂടെയാണ് പഞ്ചാരിമേളം മൂന്നാം കാലം മുതല്‍ അഞ്ചാം കാലം വരെ പഠിച്ച് തീറുകലാശം കൊട്ടി ഇവര്‍ അരങ്ങേറ്റം കുറിച്ചത്. കോട്ടയം രാമപുരം സ്വദേശിയായ മനോജ് മാരാര്‍ മൂന്നവര്‍ വര്‍ഷമായി ഹൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ജോലി ചെയ്യുകയാണ്. രാമപുരത്ത് സ്വന്തമായുള്ള കളരിയില്‍ നൂറോളം കുട്ടികളെ അഭ്യസിപ്പിച്ച് മേളത്തിന് പ്രാപ്തരാക്കിയിട്ടുണ്ട്.
