റവ. എബ്രഹാം വി സാംസണ്‍, റവ. റോബിന്‍ വര്‍ഗീസ് എന്നീ വൈദികര്‍ക്ക് വരവേല്‍പ്പ് നല്‍കി

റവ. എബ്രഹാം വി സാംസണ്‍, റവ. റോബിന്‍ വര്‍ഗീസ് എന്നീ വൈദികര്‍ക്ക് വരവേല്‍പ്പ് നല്‍കി


ഡാലസ്: മാര്‍ത്തോമ്മ സഭയുടെ  ക്രമീകരണപ്രകാരം അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മ ഇടവക വികാരിയായി നിയമിതനായ റവ. എബ്രഹാം വി സാംസണ്‍, ഡാലസ് പ്ലാനോയിലുള്ള സെഹിയോന്‍ മാര്‍ത്തോമ്മ ഇടവക വികാരിയായി നിയമിതനായ റവ. റോബിന്‍ വര്‍ഗീസ് എന്നീ വൈദികര്‍ക്കും അവരുടെ കുടുംബത്തിനും ഡാലസ് ഡി എഫ് ഡബ്ല്യൂ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി. 


ഡാലസ് ക്രോസ് വേ മാര്‍ത്തോമ്മ ഇടവക വികാരി റവ. എബ്രഹാം കുരുവിള, ഡാലസിലെ വിവിധ മാര്‍ത്തോമ്മ ഇടവകളിലെ ആത്മായ നേതാക്കളായ പി ടി മാത്യു, അറ്റേര്‍ണി ലാല്‍ വര്‍ഗീസ്, ഈശോ മാളിയേക്കള്‍, സിസില്‍ ചെറിയാന്‍, നിതിന്‍  തൈമുറിയില്‍, ഫിലിപ്പ് മാത്യു, ഡോ. സാം ജോയ്, മനോജ് വര്‍ഗീസ്, ജേക്കബ് ജോര്‍ജ്, മാത്യു ജോര്‍ജ്, സജി ജോര്‍ജ്, തോമസ് കെ ജോര്‍ജ്, ആഡം മാത്യു, ഷിബു തോമസ് പുല്ലംപള്ളില്‍, എലീസ ആന്‍ഡ്രൂസ്, ജിനു എന്നിവരുടെ നേതൃത്വത്തില്‍ അനേക സഭാ  പ്രതിനിധികള്‍ സ്വീകരിക്കുവാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.